മൂല്യനിർണയത്തിൽ പിഴവ് വരുത്തുന്ന അധ്യാപകരെ പിരിച്ചുവിടും -മന്ത്രി കെ.ടി. ജലീൽ

കഴക്കൂട്ടം: കേരള സാങ്കേതിക സർവകലാശാലയിൽ അദാലത് സംഘടിപ്പിച്ചു. മന്ത്രി കെ.ടി. ജലീലി​െൻറ അധ്യക്ഷതയിലാണ് അദാലത് സംഘടിപ്പിച്ചത്. മൊത്തം 448 പരാതികളാണ് വിവിധസ്ഥലങ്ങളിൽനിന്ന് ഉന്നയിച്ചത്. അതിൽ 301 പരാതികൾക്കും പരിഹാരം കണ്ടെത്തിയതായി വൈസ് ചാൻസലർ ഡോ. രാജശ്രീ അറിയിച്ചു. മൂന്ന് മാസത്തിലൊരിക്കൽ വി.സിയുടെ നേതൃത്വത്തിൽ അദാലത് സംഘടിപ്പിക്കാനും തീരുമാനമായി. രണ്ട് തവണ തുടർച്ചയായി മൂല്യനിർണയത്തിൽ പിഴവ് വരുത്തി വിദ്യാർഥികളെ മാനസികമായി തളർത്തുന്ന അധ്യാപകർക്കെതിരെ പിരിച്ചുവിടുന്നതുൾപ്പടെയുള്ള കർശനനടപടി സ്വീകരിക്കും. വിദ്യാർഥികളെ ക്രൂശിക്കുന്ന സെൽഫ് ഫിനാൻസ് കോളജുകളുടെ അംഗീകാരം റദ്ദാക്കുന്ന നടപടി സ്വീകരിക്കും. സർവകലാശാലകളിൽ അദാലത് കലണ്ടർ സ്ഥാപിക്കും. പുതിയ കോഴ്സിന് അപേക്ഷ നൽകിയ അംഗീകാരമുള്ള കോളജുകൾക്ക് അടുത്ത അധ്യയനവർഷം തന്നെ കോഴ്സുകൾ അനുവദിക്കും. സർവകലാശാലയുടെ സ്ഥലപരിമിതി പരിഹരിക്കും. നിലവിൽ എട്ട് കോടിയോളം രൂപയാണ് ശമ്പളവും മറ്റ് ആനുകൂല്യവുമായി ജീവനക്കാർക്ക് കൊടുക്കാനുള്ളത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയ അധ്യാപകർക്കും അനധ്യാപകർക്കും മാർച്ച് 31നകം തന്നെ മുഴുവൻ തുകയും കൊടുത്തുതീർക്കുമെന്നും സർവകലാശാലയിൽ ജീവനക്കാരുടെ ഗണ്യമായ കുറവ് ജീവനക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ ദിവസ വേതനത്തിന് അർഹരായ ജീവനക്കാരെ ഉടൻ നിയമിക്കുമെന്നും അദാലത്തിൽ വന്ന പരാതികൾ അതാത് ഡിപ്പാർട്ട്മ​െൻറ് മാർച്ച് 31നകം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ്, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ, രജിസ്ട്രാർ പത്മകുമാർ, കോളജ് ഡീൻ ശ്രീകുമാർ എന്നിവരും വിവിധ കോളജിലെ വിദ്യാർഥികൾ രക്ഷാകർത്താക്കൾ, കോളജ് പ്രതിനിധികൾ, സർവകലാശാല ജീവനക്കാർ എന്നിവരും അദാലത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.