rr

ജാലകം... ബി.പി.എൽ സ്കോളർഷിപ്; അപേക്ഷകരുടെ വെയ്റ്റേജ് മാർക്ക് പ്രസിദ്ധീകരിച്ചു സ്വാശ്രയ കോളജുകളിൽ എം.ബി.ബി.എസ് കോഴ്സുകളിൽ പ്രവേശനം നേടിയവർക്കാണ് സ്കോളർഷിപ് തിരുവനന്തപുരം: 2017-18 അധ്യയനവർഷം സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് കോഴ്സുകളിൽ പ്രവേശനം നേടിയവർക്കുള്ള സർക്കാറി​െൻറ ബി.പി.എൽ സ്കോളർഷിപ്പിന് അപേക്ഷിച്ചവരുടെ വെയിറ്റേജ് മാർക്ക് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ കമീഷണറുടെ www.cee-kerala.orgൽ പട്ടിക ലഭ്യമാണ്. 203 അപേക്ഷകളാണ് കോളജ് പ്രിൻസിപ്പൽ മുഖാന്തരം പ്രവേശന പരീക്ഷ കമീഷണർക്ക് ലഭിച്ചത്. അപേക്ഷകൾ സൂക്ഷ്മപരിശോധനക്കും അർഹത പരിശോധനക്കുമായി അതത് കലക്ടർമാർക്ക് അയച്ചിരുന്നു. ജില്ല കലക്ടർമാരിൽനിന്ന് 201 അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടത്തി റിേപ്പാർട്ട് ലഭ്യമായി. ഇൗ അപേക്ഷകളിലുള്ള പരിശോധന റിേപ്പാർട്ടുകളിൽ രേഖപ്പടുത്തിയ വെയിറ്റേജ് മാർക്ക് വിവരങ്ങൾ അടങ്ങിയ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുപ്പതോ അതിൽ കൂടുതലോ വെയിറ്റേജ് മാർക്ക് ലഭ്യമായ വിദ്യാർഥികൾ മാത്രമാണ് ബി.പി.എൽ സ്കോളർഷിപ്പിന് അർഹത. പ്രസിദ്ധീകരിച്ച വെയിറ്റേജ് മാർക്ക് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ തെളിവുകൾ സഹിതം മാർച്ച് 11ന് വൈകീട്ട് അഞ്ചിനുമുമ്പ് പ്രവേശന പരീക്ഷ കമീഷണറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനെയോ പരാതികൾ നൽകാം. പരാതികൾ സൂക്ഷ്മപരിശോധനകൾക്കായി അതത് കലക്ടർമാർക്ക് അയക്കും. കലക്ടർമാരിൽനിന്ന് റിേപ്പാർട്ട് ലഭ്യമാകുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.