തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന ധനകാര്യ ബന്ധങ്ങളെക്കുറിച്ച് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും ആർ. മോഹനും ലേഖാ ചക് രവർത്തിയും ചേർന്നെഴുതിയ എഴുതിയ 'ചലഞ്ചസ‌് ടു ഫിസ‌്കൽ ഫെഡറലിസം ഇൻ ഇന്ത്യ' എന്ന പുസ‌്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ‌്തു. കേരള സർവകലാശാല യൂനിയൻ ചെയർപേഴ‌്സൺ ശ്യാമിലി പുസ‌്തകം ഏറ്റുവാങ്ങി. പുസ്തകം എഴുതിയത് പ്രശസ്തിയക്കുവേണ്ടിയല്ലെന്ന് മന്ത്രി ഡോ. തോമസ് ഐസക് ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. ഗവേഷക വിദ്യാർഥികൾക്കും സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ടവർക്കും ഉപകാരപ്രദമാകാൻവേണ്ടിയാണ് പുസ്തകം എഴുതിയത്. പതിനാലാം ധനകാര്യ കമീഷൻ അംഗം പ്രഫ. സുധീപ്തോ മണ്ഡേൽ, കൊൽക്കത്ത ഐ.ഐ.എമ്മിലെ പ്രഫ. സുശീൽ ഖന്ന, ന്യൂഡൽഹി നാഷനൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് പബ്ലിക‌് ഫിനാൻസ‌് ആൻഡ‌് പോളിസിയിലെ പ്രഫ. പിനാകി ചക്രവർത്തി, ഗുലാത്തി ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഫിനാൻസ‌് ആൻഡ‌് ടാക‌്സേഷൻ പ്രഫസർ ഡയറക്ടർ പ്രഫ. ഡി. നാരായണ, മുൻ ഡയറക്ടർ ഡോ. എ.വി. ജോസ് എന്നിവർ സംസാരിച്ചു. ആർ. മോഹൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.