കന്നേറ്റി കായലിൽ അയ്യങ്കാളി വള്ളംകളി ഇന്ന്

ചവറ: കന്നേറ്റി കായലിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നാലാമത് അയ്യങ്കാളി േട്രാഫിക്കായുള്ള ജലമേള നടക്കും. 1928ൽ വടക്കുംതലയിൽ അയ്യങ്കാളി സന്ദർശിച്ചതി​െൻറ ഭാഗമായി വട്ടക്കായലിൽ പരമ്പാരഗത മത്സ്യത്തൊഴിലാളികൾ നടത്തിയ വള്ളംകളിയുടെ ഓർമക്കായാണ് സംഘടിപ്പിക്കുന്നത്. വിജയികളാകുന്നവർക്ക് വിവിധ മേഖലകളിൽ പ്രവർത്തിച്ച് മൺ മറഞ്ഞവരുടെ പേരിലുള്ള േട്രാഫികളാണ് നൽകുന്നത്. മഹാത്മ അയ്യങ്കാളി ബോട്ട് റെയ്സ് സൊസൈറ്റി, ടൂറിസം വകുപ്പ്, ജനപ്രതിനിധികൾ, വിവിധ സാമുദായിക രാഷ്ട്രീയ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് വള്ളംകളി നടത്തുന്നത്. വെപ്പ് േഗ്രഡ് ബി, തെക്കനോടി, ഫൈബർ, ചുണ്ടൻ എന്നീ വള്ളങ്ങൾ മത്സരത്തിനായി നീറ്റിലിറങ്ങും. വള്ളംകളിക്ക് മാറ്റ് കൂട്ടാനായി നിശ്ചല ദൃശ്യങ്ങൾ, നാടൻപാട്ട് എന്നിവയുണ്ടാകും. ജലോത്സവ സമ്മേളനം, വള്ളംകളി, അയ്യങ്കാളി വടക്കുംതല സന്ദർശച്ചതി​െൻറ നവതി ആഘോഷം എന്നിവയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, എൻ.കെ. േപ്രമചന്ദ്രൻ എം.പി എന്നിവർ നിർവഹിക്കും. വിജയികൾക്കുള്ള േട്രാഫി, കാഷ് അവാർഡ് വിതരണം എന്നിവ എൻ. വിജയൻപിള്ള എം.എൽ.എയും കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് വി. ശ്രീധരനും നിർവഹിക്കും. വള്ളംകളിയോടനുബന്ധിച്ച് നിശ്ചല ദൃശ്യങ്ങൾ, നാടൻപാട്ട് എന്നിവയും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.