Posted On
date_range Updated On
date_range പാപ്പനംകോട് കഞ്ചാവ് വേട്ട; ഒരാൾകൂടി അറസ്റ്റിൽ
തിരുവനന്തപുരം: പാപ്പനംകോട് ഭാഗത്ത് കാറിൽ കടത്താൻ ശ്രമിച്ച 325 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാളെ കൂടി നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം മേലാംകോട് വാടകക്ക് താമസിക്കുന്ന വരുൺ വി.ജി (29) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 16നായിരുന്നു വൻ കഞ്ചാവ് വേട്ട നടന്നത്.
കേസിൽ നേരത്തെ അറസ്റ്റിലായ അഫ്സലിന് തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് എത്തിക്കാൻ സഹായിച്ചതും അകമ്പടി പോയതും വരുൺ ആണെന്ന് പൊലീസ് കണ്ടെത്തി. സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് ശനിയാഴ്ച രാത്രി മേലാംകോട് നിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.