കുന്നിക്കോട്: സൗഹൃദംനടിച്ച് മോഷണം നടത്തി വരുന്ന വിദ്യാർഥി സംഘത്തെ കുന്നിക്കോട് പൊലീസ് പിടികൂടി. ചക്കുവരയ്ക്കല്‍ പാറക്കുന്നില്‍ വീട്ടില്‍ ബിജിന്‍ ബോസ് (19), തലച്ചിറ ശ്രീനിലയത്തില്‍ അനന്തു (19), ചക്കുവരയ്ക്കല്‍ ചരുവിള വീട്ടില്‍ സച്ചിന്‍ (19) എന്നിവരാണ് പിടിയിലായത്. ചക്കുവരയ്ക്കല്‍ ശ്യാംഭവനത്തില്‍ ശ്യാംനാഥിെൻറ വീട്ടില്‍ നിന്നും ലാപ്ടോപ്, ഒരുപവന്‍ തൂക്കമുള്ള കമ്മല്‍ എന്നിവയാണ് മോഷണംപോയത്. ചോദ്യംചെയ്യലില്‍ മറ്റ് പല മോഷണക്കേസുകളെ പറ്റിയും ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മൂവരും സുഹൃത്തുക്കളും കൊട്ടാരക്കരയിലെ സ്വകാര്യ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡിഗ്രി വിദ്യാർഥികളുമാണ്. സൗഹൃദം സ്ഥാപിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കുന്നിക്കോട് എസ്.ഐ വിബിന്‍ പ്രകാശിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യലിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. നവോദയ പ്രവേശനപരീക്ഷക്ക് അപേക്ഷകൾ ക്ഷണിച്ചു കൊട്ടാരക്കര: 2018 ഫെബ്രുവരി 10ന് നടക്കുന്ന കൊട്ടാരക്കര ജവഹർ നവോദയ വിദ്യാലയത്തിലെ പ്രവേശനപരീക്ഷക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ െതരഞ്ഞെടുക്കപ്പെട്ട പൊതുസേവന കേന്ദ്രങ്ങളിലൂടെ ഓൺലൈനായും കൊട്ടാരക്കര ജവഹർ നവോദയ വിദ്യാലയത്തിൽ നേരിട്ടും അേപക്ഷ സമർപ്പിക്കാം. അവസാനതീയതി നവംബർ 25. മാതൃക ഫോറങ്ങൾ നവോദയ വിദ്യാലയം, ഡി.ഡി.ഇ/ഡി.ഇ.ഒ/എ.ഇ.ഒ ഓഫിസുകളിലും www. jnvkollam.gov.in വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 0474 -245 4846.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.