ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോടും രക്ഷിതാക്കളോടും അവഗണനയെന്ന്​

കൊല്ലം: ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും ഇത്തരം കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളോടും സർക്കാറുകൾ അവഗണനയാണ് കാണിക്കുന്നതെന്ന് സേക്രഡ് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് 30ന് കലക്ടറേറ്റിന് മുന്നിൽ അവകാശ പ്രഖ്യാപന കൂട്ടായ്മ നടത്തും. 31ന് സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരവും നവംബർ ഒന്നിന് 25000ത്തോളം കുട്ടികളും രക്ഷിതാക്കളും സ്പെഷൽ സ്കൂൾ ജീവനക്കാരനും മാനേജ്മ​െൻറ് പ്രതിനിധികളും ചേർന്ന് പ്രതിഷേധ പ്രകടനവും നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്ത് 43 ലക്ഷം കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുേമ്പാൾ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് മാത്രം ഫീസ് നൽകി പഠിക്കേണ്ടിവരുന്നു. 18 വയസ്സിന് മുകളിലുള്ള മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സൗജന്യ തൊഴിൽ പരീശീലനത്തിനോ തൊഴിൽചെയ്യുന്നതിനോ ഉള്ള സൗകര്യമോ ഇല്ല. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിചരിക്കുന്ന അധ്യാപകർക്ക് തുശ്ചശമ്പളമാണ് നൽകുന്നത്. കേരളത്തിൽ 33 സ്െപഷൽ സ്കൂളുകൾക്ക് കഴിഞ്ഞ സർക്കാർ എയ്ഡഡ് പദവി നൽകി ഉത്തരവിറക്കിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബീന േജക്കബ്, െക.എൻ. അമ്പിളി, ഗിരിജ, സിസ്റ്റർ ലിറ്റി മേരി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.