വാഴത്തോപ്പിൽ കലുങ്ക് ഇടിഞ്ഞുതാന്നു; ഗതാഗതം ഭീഷണിയിൽ

പുനലൂർ: പുനലൂർ--പത്തനാപുരം റോഡിൽ വാഴത്തോപ്പ് തടി ഡിപ്പോക്ക് സമീപം കലുങ്ക് ഇടിഞ്ഞുതാണു. കഴിഞ്ഞദിവസം പെയ്ത കനത്തമഴയിലാണ് റോഡിന് കുറുകെയുള്ള കലുങ്കി​െൻറ ഒരുഭാഗം തകർന്നത്. എതിർവശത്തുള്ള വനത്തിൽനിന്നുള്ള വെള്ളം ഇതുവഴിയാണ് ഒഴുകുന്നത്. കാലംപഴക്കം ചെന്നതാണ് കലുങ്ക്. കലുങ്കി​െൻറ തകർച്ച പൊതുമരാമത്ത് അധികൃതർ അറിഞ്ഞ സൂചനയില്ല. അപകടസാധ്യത കണക്കിലെടുത്ത് പരിസരവാസികൾ ഇടിഞ്ഞ ഭാഗത്ത് ടാർ വീപ്പ സ്ഥാപിച്ച് ഓലകുത്തി അപായസൂചന നൽകിയിട്ടുണ്ട്. എന്നിരുന്നാലും വാഹനങ്ങൾ അടുെത്തത്തുമ്പോഴേ കുഴി ശ്രദ്ധയിൽപെടുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.