കൊട്ടാരക്കര: കേന്ദ്ര സർക്കാറിെൻറ തൊഴിലാളിവിരുദ്ധ- ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ പാർലമെൻറിനുമുന്നിൽ നടത്തുന്ന മഹാധർണയുടെ പ്രചാരണാർഥം സംഘടിപ്പിച്ച കൊട്ടാരക്കര . പുലമണിൽ ചേർന്ന സമാപനയോഗം സി.ഐ.ടി.യു നേതാവ് മുരളി മടന്തകോട് ഉദ്ഘാടനം ചെയ്തു. ഫിലിപ് അധ്യക്ഷത വഹിച്ചു. ജി. ഉദയകുമാർ സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റൻ ഡി. രാമകൃഷ്ണപിള്ള, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എസ്. ഇന്ദുശേഖരൻ നായർ, മണ്ഡലം സെക്രട്ടറി എം. സുരേന്ദ്രൻ, എ. മൻമഥൻ നായർ, എ.എസ്. ഷാജി, വി. രവീന്ദ്രൻനായർ, എം. ബാബു, അയത്തിൽ തങ്കപ്പൻ, സുരേഷ് ശർമ, കോട്ടൂർ രാധാകൃഷ്ണൻ, മാത്യൂ സാം, വി.ബി. പ്രശാന്ത്കുമാർ, അർക്കന്നൂർ മോഹനൻ, പുത്തൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 24ന് ചിതറയിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി മലയാലപ്പുഴ ജ്യോതിഷ്കുമാറാണ് ജാഥ ഉദ്ഘാടനം ചെയ്തത്. താലൂക്ക് സമ്മേളനം കൊട്ടാരക്കര: മലയാള ഐക്യവേദി താലൂക്ക് സമ്മേളനവും ജില്ല സമ്മേളന സംഘാടകസമിതി രൂപവത്കരണവും ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൊട്ടാരക്കര പ്രസ്ക്ലബ് ഹാളിൽ നടക്കും. കവി കല്ലറ അജയൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് കമ്മിറ്റി പ്രസിഡൻറ് ബാബു വെട്ടിക്കവല അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.