കൊട്ടാരക്കര: പള്ളിക്കല്‍ കരിച്ചാലില്‍ . കാലിന് ഗുരതര പരിക്കേറ്റയാളെ തള്ളിയിട്ടെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം പൊലീസിനെ തടഞ്ഞത്. എസ്.ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പൊലീസ് ജീപ്പിെൻറ താക്കോല്‍ ഊരിയെടുക്കുകയുംചെയ്തു. പരിക്കേറ്റ കരിച്ചാല്‍ സ്വദേശി രഞ്ജിത്തിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പ്രദേശത്ത് മദ്യപാനികള്‍ സംഘര്‍ഷമുണ്ടാക്കുന്നതായി നിരവധിതവണ ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീെസത്തിയത്. മദ്യപിച്ച നിലയില്‍ കണ്ടെത്തിയ ചിലരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രകോപിതരായ സംഘം പൊലീസ് വാഹനത്തിെൻറ താക്കോല്‍ ഊരിയെടുക്കുകയും എസ്.ഐയെ കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയുമായിരുെന്നന്ന് സ്പെഷല്ബ്രാഞ്ചിെൻറ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സ്ഥലത്തെത്തിയ പൊലീസ് രഞ്ജിത്തിനെ പിടിച്ചു തള്ളുകയായിരുന്നുവെന്നും അപകടത്തില്‍ പരിക്കേറ്റിരുന്ന ഇയാള്‍ റോഡില്‍ വീണെന്നുമാണ് നാട്ടുകാർ പറയുന്നത്. കൊട്ടാരക്കര പ്രിന്‍സിപ്പല്‍ എസ്.ഐ സി.കെ. മനോജിെൻറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയിട്ടും സംഘര്‍ഷത്തിന് അയവുണ്ടായില്ല. നേതാക്കള്‍ ഡിവൈ.എസ്.പിയുമായി ബന്ധപ്പെടുകയും അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തതോടെയാണ് തടഞ്ഞുെവച്ച പൊലീസുകാരെയും വാഹനത്തേയും വിട്ടുനല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.