ഇന്ദിരഗാന്ധി ജന്മശതാബ്​ദി ആഘോഷവും കോൺഗ്രസ്​ കുടുംബസംഗമവും

ഓയൂർ: ഓയൂർ, പാപ്പാലോട് മുളമുക്കിൽ മൂന്ന്, ആറ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ചെങ്കൂർ സുരേഷ്, ഓയൂർ നാദിർഷ, ജി. ഹരിദാസ്, സാംസൺപോൾ, കെ.ജി. വിശ്വനാഥൻ, ജെയിംസ് എൻ. ചാക്കോ, സജീവൻ, എ.എ. ഖരീം, പ്രകാശ് വി. നായർ, എച്ച്. മുബാറഖ്, റഹീം, നിസാർ, അലി എന്നിവർ സംസാരിച്ചു. വെളിനല്ലൂർ വില്ലേജ് ഒാഫിസിന് മുന്നിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ഓയൂർ--ആയൂർ റോഡി​െൻറ റീടാറിങ് എത്രയുംപെട്ടെന്ന് പൂർത്തീകരിക്കണമെന്നും ഓയൂർ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.