മംഗലപുരം-വിമാനത്താവളം ദേശീയപാത കേരളത്തിെൻറ െഎ.ടി ഇടനാഴിയാകും -മുഖ്യമന്ത്രി തിരുവനന്തപുരം: മംഗലപുരം മുതൽ വിമാനത്താവളം വരെയുള്ള ദേശീയപാത കേരളത്തിെൻറ െഎ.ടി ഇടനാഴിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗലപുരം മുതൽ വിഴിഞ്ഞം വരെയുള്ള ദേശീയപാതയുടെ ഇരുവശവുമുള്ള പ്രദേശങ്ങൾ സംസ്ഥാനത്തിെൻറ ഏറ്റവും പ്രധാന സാമ്പത്തിക സമാഹരണ മേഖലയായി മാറുകയാണ്. ടെക്നോസിറ്റിയുടെ വരവ്, ടെക്നോപാർക്കിെൻറ ഒന്നും രണ്ടും മുന്നും ഘട്ടങ്ങൾ, അന്താരാഷ്ട്ര വിമാനത്താവളം, കോവളം, വിഴിഞ്ഞം പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ ഈ ദേശീയപാതയുടെ ഇരുവശങ്ങളിലുമായാണ് സ്ഥിതിചെയ്യുന്നത്. ക്ലാസ് മുറികൾ കൂടുതൽ സ്മാർട്ടാകാനും സാങ്കേതികവിദ്യാഭ്യാസം പൂർത്തിയാകുന്ന മുറക്ക് ജോലിയിൽ പ്രവേശിക്കാനോ, സംരംഭങ്ങൾ തുടങ്ങാനോ കഴിയുന്ന ഒരു പുതിയ തലമുറയെ രൂപപ്പെടുത്താൻ സർക്കാർ ഇടപെടും. സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക-സാമ്പത്തിക ജീവിതത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാന്നിധ്യം ശക്തമാക്കാൻ നോളജ് സിറ്റി നിർണായകമായ സാന്നിധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.