തിരുവനന്തപുരം: ജോയൻറ് കൗൺസിൽ ചെയർമാനും അധ്യാപക-സർവിസ് സംഘടന സമരസമിതി ജനറൽ കൺവീനറുമായിരുന്ന എം.എൻ.വി.ജി അടിയോടിയുടെ അനുസ്മരണ യോഗം എ.െഎ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയാഭാനു ഉദ്ഘാടനം ചെയ്തു. 'കേരളത്തിലെ വ്യവസായവത്കരണവും തൊഴിൽ നിയമഭേദഗതിയും' വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ. അനന്തകൃഷ്ണൻ, കെ.എൽ. സുധാകരൻ, പി. വിജയമ്മ, എൻ. നാരായണ ശർമ, േജാർജ് രത്നം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. എസ്. ഹനീഫാ റാവുത്തർ അധ്യക്ഷത വഹിച്ചു. പുലിപ്പാറ സന്തോഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. ജോയൻറ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ സ്വാഗതവും എം.എം. നജീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.