തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയെ രോഗീസൗഹൃദമാക്കാനായുള്ള ഒ.പി നവീകരണത്തിെൻറ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശാനുസരണമാണ് രോഗീസൗഹൃദത്തിനായി 10 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആദ്യഘട്ടമായി എസ്.എ.ടി ആശുപത്രിയിലെ മാതൃ ശിശുമന്ദിരം രോഗീസൗഹൃദമാക്കിയിരുന്നു. ക്യൂ സമ്പ്രദായം ഒഴിവാക്കുന്നതിെൻറ ഭാഗമായി ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയുമുള്ള രോഗികളുടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്ന സംവിധാനേമർപ്പെടുത്തും. രോഗികൾക്ക് വിശ്രമിക്കാനായി കസേരകള്‍, വിശ്രമസമയത്ത് ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ ആസ്വദിക്കാനുള്ള ടി.വികള്‍, മതിയായ കുടിവെള്ള സൗകര്യം, മികച്ച ശൗചാലയങ്ങള്‍, അംഗപരിമിതിയുള്ളവര്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങള്‍, വഴിതെറ്റാതിരിക്കാന്‍ പ്രത്യേക സൈനേജുകള്‍ എന്നിവെയാരുക്കും. എല്ലാ പരിശോധന മുറികളും ശീതീകരിക്കും. ഓരോ വിഭാഗങ്ങളിലും അതിെൻറ അർഥത്തിനനുസരിച്ച് ചിന്തോദ്ദീപങ്ങളായ ചിത്രപ്പണികളും പെയിൻറിങ്ങുകളുമാണ് നടത്തുന്നതെന്ന് നോഡൽ ഒാഫിസർ ഡോ. സന്തോഷ് കുമാർ പറഞ്ഞു. ആശുപത്രിയുടെ പുറത്തുള്ള ചുവരുകളില്‍ ജീവിതത്തിെൻറ തുടിപ്പുകള്‍ ഹൃദയതാളത്തിെൻറ ഇ.സി.ജിയിലൂടെ അവതരിപ്പിക്കുന്നു. മുഖങ്ങളുടെയും മുഖംമൂടികളുടെയും നിരയുമായി പ്ലാസ്റ്റിക് സര്‍ജറി, ഹൃദയവും ധമനികളും മറ്റ് രക്തക്കുഴലുകളെയും ഓർമിപ്പിച്ച് അതിജീവനത്തിെൻറ ചങ്ങലകള്‍ ധ്വനിപ്പിക്കുന്ന മരച്ചില്ലകളുമായി കാര്‍ഡിയോ തൊറാസിക് സര്‍ജറി, ദിനോസറകളുടെയും തൈറോസറകളുടെയും യുഗത്തിലേക്കിറങ്ങിച്ചെന്ന് അവശിഷ്ട എല്ലുകെളയും മാംസപേശികളെയും അവതരിപ്പിക്കുന്ന ഓര്‍ത്തോപീഡിക്‌സ്, ജീവിതത്തിെൻറ ഉയര്‍ച്ചകളും താഴ്ചകളും ധ്വനിപ്പിക്കുന്ന മനുഷ്യ ചലനത്തിെൻറ സര്‍ജറി വിഭാഗം അങ്ങനെ പോകുന്നു ചിത്രപ്പണികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത ചിത്രകാരനുമായ ഡോ. അജിത് കുമാര്‍ ജി.യുടെ നേതൃത്വത്തില്‍ 20 ഓളം കലാകാരന്മാരുടെ ആഴ്ചകള്‍ നീണ്ട പ്രയത്‌നമാണിത്. നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോണ്‍, ആര്‍.എം.ഒ ഡോ. മോഹന്‍ റോയ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിെൻറ വിജയംകൂടിയാകുമിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.