നേമം ടെക്​നിക്കൽ ടെര്‍മിനലിന് മുന്‍ഗണന, ഡിവിഷന്‍ വിഭജിക്കില്ല ^റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍

നേമം ടെക്നിക്കൽ ടെര്‍മിനലിന് മുന്‍ഗണന, ഡിവിഷന്‍ വിഭജിക്കില്ല -റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ വികസനത്തില്‍ നേമം ടെക്നിക്കൽ ടെര്‍മിനല്‍ നിര്‍മാണത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി. സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്ന ദീര്‍ഘദൂര ട്രെയിനുകൾ നേമത്തേക്ക് നീട്ടേണ്ടതുണ്ട്. നേമത്തെ സൗകര്യങ്ങൾ ഇതിലേക്ക് പ്രയോജനപ്പെടുത്താനാണ് തീരുമാനമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. റെയിൽവേയുമായി ബന്ധപ്പെട്ട പുതിയ ആവശ്യങ്ങളും തുടർപ്രവർത്തനങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖപദ്ധതിയോട് അനുബന്ധിച്ചുള്ള റെയില്‍പാത നിര്‍മാണത്തിനും പ്രഥമപരിഗണന നല്‍കും. റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാറി​െൻറ സഹകരണം കൂടുതല്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഡിവിഷ​െൻറ വിഭജനം പരിഗണനയിലില്ല. പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ നിവേദനം ചെെന്നെ ഡിവിഷന് അയച്ചുകൊടുക്കുകയായിരുന്നു. അത് നടപടിക്രമങ്ങളുടെ ഭാഗമാണ്. അല്ലാതെ തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. നിലവിലെ പാളത്തില്‍ ഓട്ടോമെറ്റിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയതുകൊണ്ട് പരിഹാരമാകില്ല. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് മാത്രമായി ഇപ്പോഴത്തെ ട്രാക്കുകള്‍ ഉപയോഗിക്കണം. സബര്‍ബന്‍ ട്രെയിനുകള്‍ക്ക് പ്രത്യേക പാളങ്ങള്‍ വേണ്ടിവരുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. കേരളത്തിൽ രൂക്ഷമായി വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം തെക്കുവടക്ക് റെയിൽവേ പാത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.