ഋഷിരാജ്​ സിങി​െൻറ നിർദേശം

'പണിയെടുക്കാത്ത' എക്സൈസ് ഉദ്യോഗസ്ഥരുടെ കണക്കെടുക്കും തിരുവനന്തപുരം: 'പണിയെടുക്കാതെ' ശമ്പളവും 'കിമ്പള'വും വാങ്ങി സുഖിക്കാമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ കരുതേണ്ട, അത്തരം ഉദ്യോഗസ്ഥരുടെ കണക്കെടുക്കാൻ എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങി​െൻറ നിർദേശം. ആദ്യഘട്ടത്തിൽ തങ്ങളുടെ കീഴിൽ ജോലിയെടുക്കുന്ന സി.െഎ തലം വരെയുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാനാണ് ഡെപ്യൂട്ടി കമീഷണർമാരോട് നിർദേശിച്ചത്. ഉദ്യോഗസ്ഥരുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ, നടത്തിയ റെയ്ഡുകൾ, പിടിച്ചെടുത്ത വസ്തുക്കൾ ഉൾപ്പെടെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. എക്സൈസ് നടപടികൾ സംബന്ധിച്ച അവലോകന യോഗത്തിലാണ് കമീഷണർ നിർദേശം നൽകിയത്. പല ഉദ്യോഗസ്ഥരും തങ്ങളുടെ ജോലി കൃത്യമായി നിർവഹിക്കാതെ ശമ്പളം പറ്റുന്നതായാണ് എക്സൈസ് കമീഷണറുടെ വിലയിരുത്തൽ. ജീവനക്കാർക്ക് ആനുപാതികമായ റെയ്ഡുകളോ, വ്യാജമദ്യ വേട്ടയോ മയക്കുമരുന്ന് പിടിച്ചെടുക്കലോ നടക്കുന്നില്ലെന്നും സൂചനയുണ്ട്. ചെക്പോസ്റ്റിലുൾപ്പെടെ എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടാകുന്നതായും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് എക്സൈസ് കമീഷണറുടെ മേൽനോട്ടത്തിലുള്ള മൂന്ന് മേഖല സ്ക്വാഡുകൾ പിരിച്ചുവിട്ട് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എക്സൈസ് ആസ്ഥാനത്ത് ഉൾപ്പെടെ അഴിമതിക്ക് തടയിടുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പല ഉദ്യോഗസ്ഥരെയും എക്സൈസ് കമീഷണർ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ വർഷങ്ങളോളം ഒരേയിടത്ത് തുടരാൻ അനുവദിക്കുന്നത് അഴിമതിക്ക് വഴിെവക്കുമെന്ന വിലയിരുത്തലാണ് കമീഷണർക്കുള്ളത്. ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ചാണ് 'കഴിവുകെട്ട' ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെട്ടത്. സി.െഎമാർ വരെയുള്ളവരുടെ പട്ടിക ശേഖരിച്ച ശേഷം പ്രിവൻറിവ് ഒാഫിസർമാർ, സിവിൽ എക്സൈസ് ഒാഫിസർമാർ എന്നിവരുടെ പട്ടികയും തയാറാക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.