വെഞ്ഞാറമൂട്: ആബുലന്‍സ് ഡ്രൈവര്‍ക്കെതിരെ വ്യക്തിഹത്യനടത്തുന്ന വിധമുള്ള വാട്‌സ്ആപ് സന്ദേശം പ്രചരിപ്പിച്ച രണ്ടുപേര്‍ക്കെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. വെഞ്ഞാറമൂട്ടിലെ പ്രവാസികളുടെ സംഘടനയായ വെണ്‍മയുടെ ആംബുലൻസ് ഡ്രൈവറായ കരമന സ്വദേശി ജലീലിനെ (36) അപമാനിക്കുംവിധമുള്ള സംഭാഷണങ്ങള്‍ പ്രചരിപ്പിച്ച സ്വകാര്യസംഘടനയുടെ ആംബുലന്‍സ് ഡ്രൈവറായ കണിയാപുരം സ്വദേശി ഷാജുദ്ദീന്‍ (43), വെഞ്ഞാറമൂട് കണ്ണന്‍കോട് സ്വദേശിയായ ഫോട്ടോഗ്രഫര്‍ സുരേഷ് (50) എന്നിവര്‍ക്കെതിരെയാണ് പൊലീസ് േകസെടുത്തത്. ജലീലിനോടുള്ള വൈര്യാഗ്യത്തെ തുടര്‍ന്ന് അപമാനിക്കാനാണ് പ്രതികള്‍ വാട്സ്ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.