സ്കൂൾ പ്രവേശനകവാടത്തിന് തറക്കല്ലിട്ടു

കിളിമാനൂർ: പകൽകുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച സ്കൂൾ പ്രവേശനകവാടത്തി​െൻറയും സെക്യൂരിറ്റി മുറിയുടെയും നിർമാണത്തി​െൻറ ശിലാസ്ഥാപനം വി. ജോയി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 19 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടത്തുന്നത്. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി അധ്യക്ഷതവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബേബിസുധ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പ്രസന്ന ദേവരാജൻ, പുഷ്പലത, ആർ. അനിതകുമാരി, ഷീജ, അബുത്താലീബ്, പ്രിൻസിപ്പൽ ഓമന അമ്മ, അധ്യാപക പ്രതിനിധി മനോജ് ബി.കെ നായർ, എസ്.എസ് ബിജു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.