ഉദിയന്നൂർ--കുഴലാർ റോഡ് ചളിക്കുളമായി കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ ഉദിയന്നൂർ--കുഴലാർ റോഡ് ചളിക്കുളമായി. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശെത്ത റോഡ് യാത്രചെയ്യാനാകാത്ത വിധത്തിലാണ്. നാവെട്ടിക്കോണം, ഓണംകോട് തുടങ്ങി സ്ഥലങ്ങളിലേക്കുള്ള പാതകൂടെയാണിത്. തകർന്നിട്ട് വർഷങ്ങളായി. ചെറിയൊരുമഴ പെയ്താൽ പോലും റോഡിലൂടെ യാത്രചെയ്യാനാകില്ല. ഇതുവഴി ഒാേട്ടായും വിളിച്ചാൽ വരാറില്ല. ചളികെട്ടിക്കിടക്കുന്നതിനാൽ ബൈക്ക് യാത്രികരും വഴിയാത്രികരും തെന്നിവീഴുന്നത് പതിവാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിനിവേദനങ്ങൾ നൽകിയിട്ടും പരിഗണിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.