കിളിമാനൂർ: തിരക്കേറിയ റോഡിലെ പ്രധാനകവലയിൽ അപകടക്കെണിയായി വലിയകൂഴി രൂപപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരുനടപടിയുമില്ല. നിത്യേന ഇരുചക്രവാഹനങ്ങളടക്കം ഇവിടെ അപകടത്തിൽപെട്ടിട്ടും പഞ്ചായത്ത് ഭരണസമിതിയോ പൊതുമരാമത്ത് അധികൃതരോ വിഷയത്തിൽ ഇടപെടാത്തത് പ്രതിഷേധത്തിന് വഴിവെക്കുന്നു. സംസ്ഥാനപാതയിൽ ആറ്റിങ്ങൽ റോഡ് ബന്ധിക്കുന്ന കിളിമാനൂർ മുക്ക്റോഡ് കവലയിലാണ് റോഡിന് മധ്യേ വലിയകുഴി രൂപപ്പെട്ടത്. കവലയിലെ ഡിവൈഡറിനോട് ചേർന്നാണ് ഗർത്തം. സിഗ്നൽ ലൈറ്റ് അനുകൂലമാകുബോൾ വേഗതയിൽ വരുന്ന വാഹനങ്ങൾ ഈ കുഴിയിൽ വീഴുക പതിവാണ്. രാത്രി ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നതായി ഓട്ടോ തൊഴിലാളികൾ പറയുന്നു. അടിയന്തരമായി കുഴിയടക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.