സര്‍ക്കാറി​െൻറ വികലമായ മദ്യനയം പിന്‍വലിക്കണം ^സുധീരന്‍

സര്‍ക്കാറി​െൻറ വികലമായ മദ്യനയം പിന്‍വലിക്കണം -സുധീരന്‍ തിരുവനന്തപുരം: മദ്യശാലകളുടെ ദൂരപരിധി കുറക്കുകയും മദ്യശാല അനുവദിക്കുന്നതിനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുമാറ്റുകയും എവിടെയും മദ്യശാലകള്‍ തുറക്കുകയും ചെയ്യുന്ന സര്‍ക്കാറി​െൻറ മദ്യനയം പിന്‍വലിക്കണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാറി​െൻറ മദ്യനയത്തിനെതിരെയുള്ള അമ്മമാരുടെ പ്രതിഷേധ വാഹന പ്രചാരണജാഥ പാളയം രക്തസാക്ഷിമണ്ഡപത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു സുധീരന്‍. മദ്യമുതലാളിമാരോട് മാത്രം ചര്‍ച്ച ചെയ്ത് നടപ്പാക്കിയ മദ്യനയം സമൂഹത്തില്‍ അസമാധാനം മാത്രമാണ് നല്‍കിയത്. എൽ.ഡി.എഫ് പ്രകടനപത്രികക്ക് നേരെ വിപരീതമായ ജനദ്രോഹമാണിത്. ഇൗ മാസം 23ലെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണിനിരക്കുമെന്നും സുധീരന്‍ പറഞ്ഞു. ജീവന്‍ പണയം വെച്ചുകൊണ്ട് എന്ത് ത്യാഗം സഹിച്ചും സാംസ്‌കാരികകേരളത്തെ ബാധിച്ചിരിക്കുന്ന അധാര്‍മികതക്കെതിരെ പോരാടുമെന്നും തങ്ങളാല്‍ ആവുന്ന എല്ലാവിധത്തിലും സര്‍ക്കാറി​െൻറ ജനദ്രോഹ മദ്യനയത്തിനെതിരെ പ്രതികരിക്കുമെന്നും ആർച് ബിഷപ് സൂസപാക്യം വാഹനപ്രചാരണ ജാഥ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍ അധ്യക്ഷതവഹിച്ചു. പാളയം ഇമാം മൗലവി വി.പി. സുഹൈബ് അനുഗ്രഹ പ്രഭാഷണം നടത്തി. ലീലാമ്മ ടീച്ചര്‍ ക്യാപ്റ്റനും നഷീദ ബീഗം ജനറല്‍ സെക്രട്ടറിയും രുഗ്മിണി രാമകൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായാണ് ജാഥ നയിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വാഹന പ്രചാരണ ജാഥ വെള്ളിയാഴ്ച ശംഖുംമുഖത്ത് സമാപിക്കും. ഫാദര്‍ ലെനിന്‍ രാജ്, ഫാ. ജോണ്‍ അരീക്കൽ, ഷഹീര്‍ മൗലവി, വി.എസ്. ഹരീന്ദ്രനാഥ്, എഫ്.എം. ലാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.