ആറ്റിങ്ങല്‍: അഞ്ചുതെങ്ങില്‍ കടലാക്രമണത്തില്‍ തകര്‍ന്ന ഫിഷ് ലാൻഡിങ് സെൻററിെൻറ പുനര്‍നിർമാണത്തിന് നടപടിയില്ല. കെട്ടിടം പ്രദേശവാസികള്‍ക്ക് ഭീഷണിയാകുകയാണ്. 1,10,00,000 രൂപ ചെലവഴിച്ച് നിർമിച്ച ഫിഷ് ലാൻഡിങ് സെൻററാണ് ഒരുവര്‍ഷം മുമ്പ് കടലെടുത്തത്. മത്സ്യത്തൊഴിലാളികളുടെ വലകളും മറ്റുപകരണങ്ങളും നശിച്ചിരുന്നു. നിർമാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ക്കുള്ളിലാണ് സെൻറര്‍ തകര്‍ന്നത്. തുടര്‍ച്ചയായ തിരതല്ലലില്‍ ബലക്ഷയം സംഭവിച്ച കെട്ടിടത്തിെൻറ തറയിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് കടലിലേക്ക് പതിക്കുകയായിരുന്നു. ഇതിെൻറ താഴ്ഭാഗം പൂര്‍ണമായും കടലെടുത്തു. കോണ്‍ക്രീറ്റ് ബീമുകളും തകര്‍ന്നു. പല ഭാഗങ്ങളിലായി ബീമുകള്‍ ചരിഞ്ഞ് കോണ്‍ക്രീറ്റ് മേല്‍ക്കൂര വളഞ്ഞനിലയിലാണ്. ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയാണ്. ഇതിനോട് ചേർന്ന് നിരവധി കുടിലുകള്‍ തീരത്തുണ്ട്. മത്സ്യത്തൊഴിലാളികളും തദ്ദേശീയരും നടന്നുപോകുന്നതും ഈ കെട്ടിടത്തിന് സമീപത്തുകൂടിയാണ്. ഇതിലേക്കുള്ള കോണ്‍ക്രീറ്റ് റോഡും തകര്‍ന്നിരുന്നു. സ്റ്റോറേജ് റൂമും അപകടാവസ്ഥയിലാണ്. തീരദേശ വികസന കോർപറേഷെൻറ സഹായത്തോടെയായിരുന്നു നിർമാണം. കോടികള്‍ ചെലവഴിച്ചത് കണക്കില്‍ മാത്രമാണെന്ന് അന്നുതന്നെ ആരോപണമുയർന്നിരുന്നു. ഇതു ശരിവെക്കുന്നതായിരുന്നു സെൻററിെൻറ തകര്‍ച്ച. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും വിജിലന്‍സ് ഡി.ജി.പിയായിരുന്ന ജേക്കബ് തോമസ് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പുനര്‍നിർമിച്ച് ഉപയോഗപ്രദമാക്കിയില്ലെങ്കിൽ പൊളിച്ചുനീക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് തദ്ദേശീയരുടെ ആവശ്യം. ഫോട്ടോ- തകര്‍ന്ന് അപകടാവസ്ഥയിലായ അഞ്ചുതെങ്ങ് ഫിഷ് ലാൻഡിങ് സെൻറര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.