സോളാർ റിപ്പോർട്ടിൽ തിരക്കിട്ട്​ നടപടിയെടുത്ത​ സർക്കാർ മാപ്പുപറയണം ^മുരളീധരൻ

സോളാർ റിപ്പോർട്ടിൽ തിരക്കിട്ട് നടപടിയെടുത്ത സർക്കാർ മാപ്പുപറയണം -മുരളീധരൻ തിരുവനന്തപുരം: നിയമസഭയിൽ ചർച്ചെചയ്ത് തീരുമാനമെടുക്കുംമുമ്പ് സോളാർ അന്വേഷണ റിപ്പോർട്ടി​െൻറ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർെക്കതിരെ തിടുക്കത്തിെലടുത്ത നടപടിയിൽ സർക്കാർ മാപ്പുപറയണമെന്ന് കെ. മുരളീധരൻ. പ്രതിപക്ഷത്തെ ജനമധ്യത്തിൽ മോശപ്പെടുത്താനുള്ള കുത്സിതശ്രമമാണിത്. വിഡ്ഢിത്തത്തി​െൻറ പരമ്പരയാണ് ഉണ്ടായതെന്ന് വീണ്ടും നിയമോപദേശം തേടാൻ തീരുമാനിച്ചതിലൂടെ വ്യക്തമായി. നിയമസഭയെ നോക്കുകുത്തിയാക്കി. എല്ലാ കീഴ്വഴക്കങ്ങളും കാറ്റിൽപറത്തി. ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് ഇത്രയേറെ മോശമായി കൈകാര്യംചെയ്ത മുഖ്യമന്ത്രി മാപ്പുപറയാനും ചെയ്ത തെറ്റ് തിരുത്താനും തയാറാകണം. നിയമസഭ വിളിച്ചുചേർക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയനിയമനം നേടിയ അഡ്വക്കറ്റ് ജനറലി​െൻറയും അഡീഷനൽ അഡ്വക്കറ്റ് ജനറലി​െൻറയും നിയമോപദേശം വാങ്ങിയാണ് മുൻ മുഖ്യമന്ത്രിക്കും മുൻ മന്ത്രിമാർക്കുമെതിരെ ക്രിമിനൽ, ബലാത്സംഗക്കേസുകൾ ചുമത്താൻ തീരുമാനിച്ചത്. അഴിമതിക്കാശ് വാങ്ങുന്ന സുഖം ബലാത്സംഗം ചെയ്താൽ കിട്ടുമെന്നാണ് പുതിയ കണ്ടുപിടിത്തം. നിയമവകുപ്പ് സെക്രട്ടറിയുടെ ഉപദേശം തേടാൻ തയാറാകാത്തത് അദ്ദേഹത്തിൽ വിശ്വാസമില്ലാത്തതിനാലാണ്. അക്കാര്യം തുറന്നുപറയണം. കമീഷേൻറതായി പറയപ്പെടുന്ന നിഗമനങ്ങളിൽ എങ്ങനെയെത്തിയെന്ന് അറിയാനാണ് റിപ്പോർട്ട് കാണണമെന്ന് ആവശ്യപ്പെടുന്നത്. അവയുടെ അടിസ്ഥാനം വ്യക്തമാക്കണം. 32 കേസുകളിലെ പ്രതിയായ ഒരാളുടെ മൊഴി വിശ്വസിച്ചാണോ നിഗമനങ്ങളെന്നും അറിയേണ്ടതുണ്ട്. മറ്റുള്ളവർ നൽകിയ മൊഴികൾ സ്വീകരിച്ചോ തള്ളിയോ എന്നും അറിയണം. ദിവസേന മൊഴിമാറ്റുന്നയാളെ ഇരയായി കാണാനാകില്ല. സോളാർ തട്ടിപ്പിൽ സർക്കാറിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. പക്ഷേ, ജുഡീഷ്യൽ കമീഷ​െൻറ പേരിൽ നാലുകൊല്ലം കൊണ്ട് ഖജനാവിൽനിന്ന് ഏഴേകാൽ കോടി രൂപ ചെലവായി. ഇത് അൽപം കൂടുതലാണ്. സമൂഹത്തിൽ ഒട്ടും വിലയില്ലാത്ത വ്യക്തിയുടെ അഭിപ്രായങ്ങൾ സാധൂകരിക്കാനും അവർ പറഞ്ഞതിന് അടിയിൽ ഒപ്പിടാനും ആയിരുന്നുവെങ്കിൽ കമീഷ​െൻറ ആവശ്യമില്ല. ദീർഘകാലം ജനപ്രതിനിധിയായ ഉമ്മൻ ചാണ്ടി നൽകിയ മൊഴിയോടുള്ള കമീഷ​െൻറ നിലപാട് അറിയണം. റിപ്പോർട്ട് മുഴുവൻ പുറത്തുവന്നാൽ കോൺഗ്രസുകാർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്ന് കോടിയേരി പറഞ്ഞത് ചെയ്ത വിഡ്ഢിത്തങ്ങൾക്ക് മറയിടാനാണെന്നും മുരളി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.