മുജാഹിദ്​ നേതൃസംഗമം

തിരുവനന്തപുരം: മതത്തി​െൻറ പേരിൽ സമൂഹത്തിൽ പടരുന്ന ദുരാചാരങ്ങൾക്കും ജീർണതക്കുമെതിരെ പ്രതിരോധം ശക്തമാക്കാനും ബോധവത്കരണം നടത്താനും തീരുമാനിച്ചു. മതംമാറ്റത്തി​െൻറ പേരിെല അനാവശ്യ ചർച്ചകൾ ആസൂത്രിതമാണ്. ഇസ്ലാമിലെ സാേങ്കതിക ശബ്ദമായ ജിഹാദ് ദുർവ്യാഖ്യാനം ചെയ്ത് മതതീവ്രവാദത്തിനും വർഗീയ പ്രചാരണത്തിനും തെളിവ് നിർമിക്കുന്നത് അപഹാസ്യമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച സംഗമം സംസ്ഥാന സമിതിയംഗം എസ്. അബ്ദുൽ ഹക്കീം കരമന ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ല സെക്രട്ടറി അൽഅമീൻ ബീമാപള്ളി, യഹ്യാ കല്ലമ്പലം, സനോഫർ നെടുമങ്ങാട്, എസ്. ബുർഹാൻ, എസ്. സജീർ, സുൽഫി സ്വലാഹി, അജ്മൽ പൂവച്ചൽ, നൗഫൽ തോന്നയ്ക്കൽ, ജെ. നൗഷാദ് എന്നിവർ സംസാരിച്ചു. കാപ്ഷൻ കെ.എൻ.എം വിദ്യാർഥി സംഗമം സംസ്ഥാന സമിതിയംഗം എസ്. അബ്ദുൽ ഹക്കീം കരമന ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.