തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 47-ാമത് ദേശീയ കോണ്‍ഫറന്‍സില്‍ . ഡി.എം എന്‍ഡോക്രൈനോളജി വിദ്യാർഥികളായ ഡോ. നന്ദിനി പ്രസാദ്, ഡോ. ജീന സൂസന്‍ ജോര്‍ജ് എന്നിവരാണ് വിജയം നേടിയത്. 200ലധികം പേര്‍ പങ്കെടുത്ത ഗവേഷണ പോസ്റ്റര്‍ പ്രസേൻറഷനില്‍ തൈറോയിഡ് വിഭാഗത്തില്‍ ഒന്നാം സമ്മാനവും അഡ്രീനല്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവുമാണ് ഇവര്‍ നേടിയത്. മെഡിക്കല്‍ കോളജ് എന്‍ഡോക്രൈനോളജി വിഭാഗവും ട്രിവാന്‍ഡ്രം എന്‍ഡോക്രൈന്‍ അസോസിയേറ്റ്‌സും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. പ്രമേഹം, തൈറോയിഡ്, മറ്റ് ഹോര്‍മോണ്‍ സംബന്ധമായ രോഗങ്ങളുടെയും അതിനൂതനമായ ചികിത്സാ രീതികള്‍ ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. മെഡിക്കല്‍ കോളജ് എന്‍ഡോക്രൈനോളജി വിഭാഗം മേധാവി പ്രഫ. പി.കെ. ജബ്ബാര്‍ കോണ്ഫറന്സിെൻറ ഓര്‍ഗനൈസിങ് ചെയര്‍മാനും ഡോ. മാത്യു ജോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയും ഡോ. തുഷാന്ത് തോമസ്, ഡോ. റ്റിറ്റു ഉമ്മന്‍, ഡോ. അനീഷ് ഘോഷ് എന്നിവര്‍ സംഘാടകസമിതി അംഗങ്ങളുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.