ആറ്റിങ്ങല്‍: പത്ര ഏജൻറ് ചമഞ്ഞ് രാത്രി മോഷണം നടത്തിയ സംഘം പിടിയിൽ. വക്കം പോസ്റ്റ് ഒാഫിസ് സമീപം പുളിമൂട് വീട്ടില്‍ ദീപു (40), കവലയൂര്‍ കണ്ണങ്കര വീട്ടില്‍ പ്രസാദ് (40), മുരുക്കുംപുഴ വെയിലൂര്‍ മുണ്ടക്കല്‍ ഖാന്‍ കോളനിയില്‍ വിജയന്‍ (24) എന്നിവരെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്്തത്. പത്ര ഏജൻറ് എന്ന് വ്യാജേന വീടുകള്‍ കണ്ടുവെക്കുകയും രാത്രി മോഷണം നടത്തുകയുമായിരുന്നു. ഏഴിന് രാത്രി കടയ്ക്കാവൂര്‍ നിലക്കാമുക്ക് ജെ.ജെ നിവാസില്‍ വസന്തയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസ്, മുരക്കുംപുഴയില്‍ വീട് കുത്തിത്തുറന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസ്, വക്കത്തിന് സമീപം കടപൂട്ടിപ്പോയ ഉടമയിൽനിന്ന് പണം കവര്‍ന്ന കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായവര്‍. 2003ൽ നടന്ന ബാധ ബാബു കൊലക്കേസിലെ പ്രതിയാണ് പ്രസാദ്. കേസിലെ വിചാരണ നടപടി നേരിടുന്നതിനിടെയാണ് പിടിയിലായത്. ദീപുവിനെ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പത്രക്കെട്ട് മോഷ്ടിച്ച കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. വിവിധ പ്രദേശങ്ങളില്‍ രാത്രി സഞ്ചരിച്ച് പത്രക്കെട്ടുകള്‍ മോഷ്ടിച്ച് വില്‍പന നടത്തിവരുകയായിരുന്നു. ഇതിനോടപ്പമാണ് മോഷ്ണവും നടത്തിയിരുന്നത്. കയ്ക്കാവൂര്‍ സി.ഐ ജി.ബി. മുകേഷിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് എസ്.ഐ സജീവ്, ജൂനിയര്‍ എസ്.ഐ ശ്യാം, എ.എസ്.ഐ ശ്രീകുമാര്‍, സി.പി.ഒമാരായ സജു, ഡീന്‍, ദിലീപ് എന്നിവര്‍ ചേർന്ന് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.