അൽപശി ഉത്സവത്തിന് തുടക്കം

തിരുവനന്തപുരം:- ശ്രീപത്മനാഭസ്വാമി ക്ഷേത്രം -അൽപ്പശി ഉത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ആറാട്ട് 28ന് നടക്കും. വ്യാഴാഴ്ച നടന്ന കൊടിയേറ്റത്തോടെയാണ് 10 ദിവസം നീളുന്ന ഉത്സവം ആരംഭിച്ചത്. രാവിലെ ഒമ്പതിനും 9.30നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു കൊടിയേറ്റ്. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഉത്സവത്തി​െൻറ പ്രധാന ചടങ്ങുകളായ ശീവേലി എഴുന്നള്ളത്ത് രാത്രി നടന്നു. 28നാണ് പ്രസിദ്ധമായ ആറാട്ട് ഘോഷയാത്ര നടക്കുക. വൈകുന്നേരം അഞ്ചിന് ക്ഷേത്രത്തി​െൻറ പടിഞ്ഞാറെ നടയിൽ നിന്നാണ് ഘോഷയാത്ര ആരംഭിക്കുക. പത്മനാഭസ്വാമിക്കൊപ്പം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളും ആറാട്ടിനെത്തും. അശ്വാരൂഢ സേന, കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രക്ക് കൊഴുപ്പേകും. ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ട് ചടങ്ങുകൾക്ക് ശേഷം രാത്രി ഒമ്പതോടെ ഘോഷയാത്ര തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കും. 29ന് നടക്കുന്ന ആറാട്ട് കലശത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.