സർവേയർമാർക്ക് കൂട്ട സ്ഥലംമാറ്റം: വർക്കല താലൂക്കിൽ റീസർവേ നിലച്ചു

വർക്കല: സർവേയർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതോടെ വർക്കല താലൂക്കിലെ 12 വില്ലേജുകളിലെയും ഘട്ടംഘട്ടമായി നടന്ന റീസർവേ ജോലി നിലച്ചു. ഹെഡ് സർവേയർ ഉൾപ്പെടെ എല്ലാവെരയും കാസർകോട്ടേക്കാണ് സ്ഥലംമാറ്റിയത്. അയ്യായിരത്തോളം റീസർവേ സംബന്ധിച്ചുള്ള പരാതികളാണ് താലൂക്കിൽ മാത്രം തീർപ്പാക്കാനുള്ളത്. കെട്ടിക്കിടക്കുന്ന പരാതികളിന്മേൽ റവന്യൂ, റീസർവേ ഉദ്യോഗസ്ഥർ മുന്തിയ പരിഗണന നൽകി തീർപ്പുകൽപിച്ചുവരികയായിരുന്നു. ഇത്തരത്തിൽ സർവേ നടപടി അന്തിമഘട്ടത്തിലെത്തിയ 950 പരാതികളിന്മേലും പുതുതായി എത്തുന്ന ഉദ്യോഗസ്ഥർ ആദ്യം മുതലുള്ള നടപടി നടത്തണം. തങ്ങളുടെ അധീനതയിലുള്ള വസ്തുക്കൾ വിൽക്കാനോ, പണയപ്പെടുത്താനോ ആകാതെ ഉടമസ്ഥർ നട്ടംതിരിയുന്നതിനിടെയാണ് റീസർവേ, റവന്യൂ വിഭാഗങ്ങളിലെ സർവേയർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത്. ഇത് വർക്കല താലൂക്കിലെ മാത്രം അവസ്ഥയല്ല. ഉത്തരവ് പ്രകാരം 370 സർവേയർമാരെയാണ് ജില്ലയിൽനിന്ന് കാസർകോേട്ടക്ക് മാറ്റിയത്. പകരം പുതിയ ആൾക്കാരെ നിയമിച്ചിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.