വിഴിഞ്ഞം: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ . പുല്ലുവിള, കൊച്ചുപള്ളി, പള്ളി കെട്ടിയ പുരയിടം വീട്ടിൽ ജനറ്റ് മൊറായിസ്(58) നെയാണ് കടലിൽ കാണാതായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രേണ്ടാടെ സുഹൃത്തുക്കളോടൊപ്പം മത്സ്യബന്ധനത്തിന് പോയ ജനറ്റ് വ്യാഴാഴ്ച രാവിലെ ആറോടെ തിരിച്ചുവരവെ തീരത്തോടടുത്ത സമയം ശക്തമായ തിരയടിയിൽപെട്ട് വള്ളം മറിഞ്ഞ് കടലിൽ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരും നീന്തി കരക്കെത്തി. മത്സ്യെത്താഴിലാളികളും മറൈൻ എൻഫോഴ്സ്മെൻറും തീരദേശ പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ജെനറ്റ് മൊറായിസിനെ കണ്ടെത്താനായില്ല. വ്യാഴാഴ്ച രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. ചിത്രം -ജെനറ്റ് മൊറായിസ്(58)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.