തിരുവട്ടാർ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി

നാഗർകോവിൽ: തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ തുലാമാസ ഉത്സവത്തിന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് നടന്ന കൊടിയേറ്റത്തോടെ തുടക്കമായി. ദേവസ്വം തന്ത്രി ശങ്കരനാരായണരു ചടങ്ങുകൾക്ക് നേതൃത്വം നൽകി. 10 ദിവസം നീളുന്ന ഉത്സവം 28ന് ആറാട്ടോടുകൂടി സമാപിക്കും. ഉത്സവനാളുകളിൽ ദിവസവും രാവിലെ നാരായണീയ പാരായണവും എഴുന്നള്ളത്തും പ്രത്യേക പൂജകളും ഉണ്ടാകും. രണ്ടാം ദിവസം മുതൽ രാത്രി ഒമ്പതിന് കഥകളി നടക്കും. കൊടിയേറ്റ് ചടങ്ങിൽ ദേവസ്വം ജോയൻറ് കമീഷണർ എം. അൻപുമണി, മാനേജർ സുദർശനകുമാർ എന്നിവർ പങ്കെടുത്തു. രണ്ടുടൺ റേഷനരി പിടികൂടി നാഗർകോവിൽ: തിക്കുറിശ്ശി ഞാറാംവിളയിൽ വാഹനപരിശോധനക്കിടെ നിർത്താതെ പോയ ടിപ്പർ ലോറിയെ പിന്തുടർന്ന് പിടികൂടി. ലോറിയിൽനിന്ന് രണ്ടുടൺ റേഷനരി കണ്ടെടുത്തു. ലോറിയിൽനിന്ന് ഇറങ്ങി ഓടിയ തൂത്തുക്കുടി സ്വദേശി ബാലശിങ്കം (35), അംബലശ്ശേരി സ്വദേശി കനകരാജ് (50) എന്നിവരെ മാർത്താണ്ഡം പൊലീസ് അറസ്റ്റു ചെയ്തു. തൂത്തുക്കുടി ഭാഗത്തുനിന്ന് റേഷനരി വാങ്ങി കേരളത്തിൽ വിൽപനക്ക് കൊണ്ടുപോവുകയാണെന്ന് ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പിടികൂടിയ അരി സിവിൽ സപ്ലൈസ് വകുപ്പ് അധികൃതരെ ഏൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.