കിളിമാനൂർ: പുളിമാത്ത് പഞ്ചായത്തിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എ. ഇബ്രാഹീംകുട്ടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് എസ്. ശ്രീജിത് അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും ആദരിച്ചു. എ. ഷിഹാബുദ്ദീൻ, പി. സൊണാൾജ്, എ. അഹമ്മദ് കബീർ, സി. രുഗ്മിണി അമ്മ, എ.എസ്. സുരേഷ്, എസ്. സുസ്മിത, ജെ. രമേശൻ, സി.എസ്. സൈജു, ജി. ശാന്തകുമാരി, എം.എ. ബാലചന്ദ്രൻ, ഷൈജുലാൽ, ശ്യാംജിത് എന്നിവർ സംസാരിച്ചു. കായൽപുറത്തെ പൊതുവഴി അളന്നു തിട്ടപ്പെടുത്തണമെന്ന് കലക്ടർക്ക് നിവേദനം വർക്കല: കായൽപുറത്തെ പൊതുവഴി അളന്നുതിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇലകമൺ ഗ്രാമപഞ്ചായത്ത് കലക്ടർക്ക് നിവേദനം. പ്രദേശത്തെ ടൂറിസം വ്യവസായികൾ തോടും പുറമ്പോക്കും കൈയേറിയെന്ന ആക്ഷേപവും പരാതികളും നിലനിൽക്കുന്നുണ്ട്. സ്വകാര്യ വ്യക്തി പൊതുവഴി കൈയടക്കിവെച്ചിരിക്കുന്നതിനാൽ കായൽപ്പുറം-നെല്ലേറ്റിൽ പാതയുടെ വികസനം വഴിമുട്ടിയിരിക്കയാണ്. നടപ്പാതയോട് ചേർന്ന മറ്റ് വ്യക്തികളുടെ ഭൂമിയിലേക്കുള്ള വഴിയും അടഞ്ഞു. അതിനാൽ പ്രദേശത്തെ പൊതുവഴിയും പുറമ്പോക്കും അളന്നു തിട്ടപ്പെടുത്തി നൽകണമെന്നാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എസ്. ജോസ് കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.