മത്സ്യത്തൊഴിലാളി ഭവനങ്ങൾ വകുപ്പ്​ നേരിട്ട്​ പുനർനിർമിക്കും ^മേഴ്​സിക്കുട്ടിയമ്മ

മത്സ്യത്തൊഴിലാളി ഭവനങ്ങൾ വകുപ്പ് നേരിട്ട് പുനർനിർമിക്കും -മേഴ്സിക്കുട്ടിയമ്മ കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നൽകിയിട്ടുള്ള ഭവനങ്ങളുടെ പുനർനിർമാണം വകുപ്പ് നേരിട്ട് ഏറ്റെടുത്ത് നടത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. എയ്ഞ്ചൽ എബിൻ കാസറ്റ് പ്രൊഡക്ഷൻ സംഘടിപ്പിച്ച ജീവകാരുണ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കടലും തീരവും മാലിന്യമുക്തമാക്കാൻ മത്സ്യത്തൊഴിലാളികൾ പ്രത്യേകശ്രദ്ധ പതിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഫ്രാൻസിസ് ജോർജ് നിർമിച്ച് നൽകിയ വീടി​െൻറ താക്കോൽ മേരിക്ക് മന്ത്രി നൽകി. വിദ്യാഭ്യാസ, ചികിത്സ ധനസഹായങ്ങൾ വിതരണംചെയ്തു. ഫ്രാൻസിസ് ജോർജ് അധ്യക്ഷത വഹിച്ചു. എം. മുകേഷ് എം.എൽ.എ, ഡോ. ഉദയ സുകുമാരൻ, മോഹൻ പെരിനാട്, സജീവ് പരിശവിള, റോബിൻ, ജോയിസ്, വിജയൻ പെരുമൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.