വർഗീയതക്കെതിരെ മതേതര ബദൽ രൂപപ്പെടണം-കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് (ചിത്രം) കൊല്ലം: വർഗീയതയെയും ഫാഷിസത്തെയും തുടച്ചുമാറ്റുന്നതിന് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ മതേതര ബദലിന് എല്ല ചെറുപാർട്ടികളും തയാറെടുക്കണമെന്ന് കെ.പി.സി.സി ന്യൂനപക്ഷവകുപ്പ് സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ് ആവശ്യപ്പെട്ടു. കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ജില്ല ചെയർമാൻ നവാസ് റഷാദ് അധ്യക്ഷത വഹിച്ചു. കെ.സി.സി.സി സെക്രട്ടറി എം.എം. നസീർ, ഡി.സി.സി ഉപാധ്യക്ഷൻ എസ്. വിപിനചന്ദ്രൻ, കെ.പി.സി.സി നിർവാഹക സമിതിയംഗം എൻ. ജയചന്ദ്രൻ, ജില്ല ഭാരവാഹികളായ കരിക്കോട് ഷറഫ്, സജീബ് എസ്. പോച്ചയിൽ, ഷാ സലീം, സുനിത നിസാർ, അയത്തിൽ നാസിം, ബിന്ദു ജോസഫ്, പി.ടി. ഡിറ്റു, അനൂപ് നെടുമ്പന, വിമല ജെർമിയാസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.