പൊതുജന സേവനം സർക്കാർ ജീവനക്കാരുടെ കടമ -പി. ഉബൈദുല്ല എം.എൽ.എ കൊല്ലം: സർക്കാർ ജീവനക്കാർ അവകാശപോരാട്ടത്തിനൊപ്പം പൊതുജനക്ഷേമവും അഴിമതിരഹിത നിലപാടിലൂടെ നീതിയുടെ പക്ഷത്ത് നിലനിൽക്കാനും തയാറാകണമെന്ന് പി. ഉബൈദുല്ല എം.എൽ.എ. സ്റ്റേറ്റ് െഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ 17ാം സംസ്ഥാന സമ്മേളന ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. പി. നസീർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വരവിള നവാസ്, സിബി മുഹമ്മദ്, ഡോ. ഹാറൂൺ റഷീദ്, എം.എ. അസർ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിൽ പ്രസിഡൻറായി ഇസ്മായിൽ സേട്ടിനെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഹാറൂൺ റഷീദ് (വർക്കിങ് പ്രസി.), സൈദ്, സൽമ, മുഹമ്മദ്കബീർ, അസ്‌ഹർ, കെ.പി. അസൈനാർ, മജീദ് കക്കൊട്ടിൽ (വൈസ് പ്രസി.), ഹാമീം മുഹമ്മദ് (ജന. സെക്ര.), അബൂബക്കർ സിദ്ദിഖ് (ഓർഗനൈസേഷൻ സെക്ര.), ഡോ. ഹംസ, പി.വി. മുഹമ്മദ് ബഷീർ, ആബിദ് പി, യു.കെ. ഫൈസൽ, കെ.പി. അജ്മൽ (സെക്ര.), കെ.പി. ഫൈസൽ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.