പത്തനാപുരം: ഹർത്താലിനെ തുടർന്ന് പൊലീസിെൻറ അകമ്പടിയോടെ എത്തിയ കെ.എസ്.ആർ.ടി.സിയുടെ രണ്ട് ബസുകൾ എറിഞ്ഞുതകർത്ത സംഭവുമായി ബന്ധപ്പെട്ട് വാർഡ് മെംബർ രജികുമാറിനെയും കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽപെടുത്തിയതായി ആരോപണം. സംഭവം നടക്കുമ്പോൾ സുഹൃത്തിെൻറ മകെൻറ വിവാഹവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിലായിരുന്ന വാർഡ് മെംബർ രജികുമാറിനെയും സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ പോയ ചിലനേതാക്കളെയും കേസിൽപെടുത്തിയതായി പരാതിയിൽ പറയുന്നു. രജികുമാറിനെ വീട്ടിൽനിന്ന് പൊലീസ് പിടിച്ച് കൊണ്ടുപോയി രാത്രി മുഴുവൻ കസ്റ്റഡിയിൽവെച്ചു. നിരപരാധിയാണെന്ന് തെളിഞ്ഞതിനെതുടർന്ന് പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ബസ് തകർത്തതുമായി ബന്ധപ്പെട്ട് 16 പേരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. കോൺഗ്രസ് പ്രവർത്തകരെ കേസിൽ കുടുക്കുന്നതിനായി ചിലർ മനഃപൂർവം ബസ് തകർത്തതാണെന്നും പറയുന്നു. വാർഡ് മെംബർ ഉൾപ്പെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ അകാരണമായി പൊലീസ് കേസെടുത്തത് പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി, നേതാക്കളായ സി.ആർ. നജീബ്, ബാബു മാത്യു, നജീബ്ഖാൻ, പുന്നല ഉല്ലാസ് കുമാർ, സുധീർ മലയിൽ, സന്തോഷ് മുള്ളുമല എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.