ഗദ്ദിക സ്വാഗതസംഘം ഓഫിസ് തുറന്നു (ചിത്രം)

ഗദ്ദിക സ്വാഗതസംഘം ഓഫിസ് തുറന്നു പത്തനാപുരം: പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെയും കിർത്താഡ്സി​െൻറയും ആഭിമുഖ്യത്തിൽ പത്തനാപുരത്ത് നടക്കുന്ന നാടൻ കലാമേള ഉൽപന്ന വിതരണമേള 'ഗദ്ദിക 2017' ​െൻറ സ്വാഗതസംഘം ഓഫിസ് തുറന്നു. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. നജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത്് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി. സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ബി. അൻസാർ, റിയാസ് മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, ഷൗബീല ഷാജഹാൻ, ബൾക്കീസ് ബീഗം, മഞ്ജു ഡി. നായർ, ജില്ല പട്ടികജാതി വികസന ഓഫിസർ എം. നജീം എന്നിവർ സംസാരിച്ചു. 23ന് പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.