അധികൃതരുടെ അനാസ്ഥ; വൻതുകക്കുള്ള തടി നശിച്ചു

പുനലൂർ: പൊതുമരാമത്ത്, വനംവകുപ്പ് അധികൃതരുടെ ഉദാസീനതയെ തുടർന്ന് പതിനായിരങ്ങൾ വിലമതിക്കുന്ന തടി നശിച്ചു. പുനലൂർ--അഞ്ചൽ പാതയിൽ അടുക്കളമൂലയിലെ കൂറ്റൻ ആഞ്ചിലി മരമാണ് ഗതാഗതത്തിന് ഭീഷണിയായതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് വൻതുക മുടക്കി മുറിച്ചത്. പാതയോരത്ത് ഇട്ടിരുന്ന ഈ മരം ലേലംചെയ്തു കൊടുക്കാനായി വിലയിടാൻ വനം വകുപ്പ് അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞ് വിലനിശ്ചയം ചെയ്ത് കത്ത് ലഭിച്ചപ്പോഴേക്കും തടി വിറകിന് പോലും പറ്റാത്ത നിലയിൽ ദ്രവിച്ചു. ഇതുകാരണം ശേഷിക്കുന്ന തടി ലേലത്തിൽ വിൽക്കാനാകാതെ നശിക്കുകയാണ്. ഇരു വകുപ്പ് അധികൃതരുടേയും കുറ്റകരമായ അനാസ്ഥയെ തുടർന്നാണ് തടി നശിച്ചതെന്ന ആക്ഷേപമുണ്ട്. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം പുനലൂർ: റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും പുനലൂർ കേന്ദ്രമാക്കി ടയർ നിർമാണ ഫാക്ടറി ഉൾപ്പടെ റബർ അധിഷ്ഠിത വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് സി.പി.എം പുനലൂർ സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടേറിയറ്റംഗം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. എൻ. ചന്ദ്രബാബു, മണി ബാബു, എസ്. ടൈറ്റസ് െസബാസ്റ്റ്യൻ, എൻ.പി. ജോൺ, പി. സജി, പി.എസ്. ചെറിയാൻ, ആർ. ബാലചന്ദ്രൻ പിള്ള, ശശാങ്ക കുമാർ, ബിജു ശാമുവൽ, എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.