തിരുവനന്തപുരം: ഈ വർഷത്തെ പൊലീസ് സ്മൃതി ദിനാചരണപരിപാടികൾ ഒക്ടോബർ 21ന് സംസ്ഥാനത്ത് എല്ലാ പൊലീസ് ജില്ലകളിലും വിവിധ പരിപാടികളോടെ ആചരിക്കും. സമൂഹത്തിെൻറ സമാധാന പാലനത്തിനായി ജീവൻ ത്യജിക്കേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നതിനാണ് ഒക്ടോബർ 21ന് സ്മൃതിദിനമായി ആചരിക്കുന്നത്. ലഡാക്കിലെ ഹോട്ട് സ്പ്രിങ്ങിൽ 1959 ഒക്ടോബർ 21ന് കാണാതായ പൊലീസ് സേനാംഗങ്ങളെ കണ്ടെത്താൻ പോയ പൊലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിൽ 10 പേർക്ക് ജീവൻ വെടിയേണ്ടിവന്നു. ആ ധീരപോരാട്ടത്തിെൻറയും ജീവത്യാഗത്തിെൻറയും ഓർമ പുതുക്കുന്ന ദിനമെന്നനിലയിലാണ് കർത്തവ്യ നിർവഹണത്തിനിടയിൽ ജീവൻ വെടിഞ്ഞ രാജ്യത്തെ വിവിധ പൊലീസ് വിഭാഗങ്ങളിലെ അംഗങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിക്കുന്ന ചടങ്ങ് എല്ലാവർഷവും സംഘടിപ്പിക്കുന്നത്. ഇതിെൻറ ഭാഗമായി സംസ്ഥാന പൊലീസ് ആസ്ഥാനത്തും ജില്ല ആസ്ഥാനങ്ങളിലും സ്മൃതിദിന പരേഡ് നടക്കും. ഇതോടൊപ്പം റെഡ്േക്രാസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ബ്ലഡ് ബാങ്കുകൾ എന്നിവയുമായി സഹകരിച്ച് രക്തദാനക്യാമ്പുകളും സംഘടിപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. സ്കൂൾ കോളജ് തലങ്ങളിൽ വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ജില്ല തലത്തിൽ മികവുപുലർത്തുന്ന രചനകളിൽനിന്ന് െതരഞ്ഞെടുക്കുന്നവക്ക് സംസ്ഥാനതലത്തിലും സമ്മാനം നൽകും. പൊലീസ്, രക്തസാക്ഷികൾക്ക് പ്രണാമമർപ്പിക്കുന്ന ബാൻഡ് സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ ധരിക്കും. പൊലീസ് സ്മൃതിദിനത്തിൽ വൈകീട്ട് വിവിധ ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജില്ല പൊലീസ് മേധാവികൾ യോഗങ്ങൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.