കേരള ദലിത് യുവജന ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കൊല്ലം: കേരള ദലിത് യുവജന ഫെഡറേഷൻ (കെ.ഡി.വൈ.എഫ്) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി കെ.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ബിനാൻസ് അറിയിച്ചു. എ. രതീഷ് (തൃശൂർ) പ്രസിഡൻറും രതീഷ് നിറമരുതൂർ (മലപ്പുറം) ജനറൽ സെക്രട്ടറിയുമാണ്. ദേവദാസ് കുതിരാടം (കോഴിക്കോട്), സുബ്രണ്യൻ പാണ്ടിക്കാട് (മലപ്പുറം) എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. ഷിബു കദളിപറമ്പിൽ (കോട്ടയം), എസ്.വി. ചിത്തിര (കൊല്ലം) എന്നിവരാണ് സെക്രട്ടറിമാർ. സുനിൽ പൂളയങ്കര (കോഴിക്കോട്) ട്രഷററുമാണ്. കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ സംസ്ഥാന ഭാരവാഹികളെയും പ്രവർത്തകസമിതി അംഗങ്ങളെയും അഭിനന്ദിച്ച് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.