കാറിൽനിന്നും െട്രയിനിൽനിന്നും ബാഗ് മോഷ്​ടിക്കുന്നയാൾ പിടിയിൽ

തിരുവനന്തപുരം: കാറിൽനിന്നും െട്രയിനിൽനിന്നും ബാഗ് മോഷ്ടിക്കുന്നയാൾ സിറ്റി ഷാഡോ പൊലിസി​െൻറ പിടിയിലായി. എറണാകുളം കാലടി സ്വദേശി ജനീഷ് ആണ് പിടിയിലായത്. യാത്രക്കിടയിൽ ആഹാരം കഴിക്കാനും മറ്റും ഹോട്ടലുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്നും ട്രെയിനിലെ രാത്രി യാത്രക്കാരിൽനിന്നുമാണ് ഇയാൾ ബാഗുകൾ മോഷ്ടിക്കുന്നത്. സെക്കൻഡ് ക്ലാസ് ടിക്കറ്റ് എടുത്ത് ടെയിനിൽ യാത്ര തുടങ്ങുന്ന ഇയാൾ ടി.ടി.ആറിനെ കണ്ട് എ.സി ടിക്കറ്റ് തരപ്പെടുത്തിയ ശേഷമാണ് ബാഗുകൾ കവർച്ച ചെയ്തിരുന്നത്. തിരുവനന്തപുരം ഓവർ ബ്രിഡ്ജിന് സമീപത്തെ ഹോട്ടലിൽ ആഹാരം കഴിക്കാൻ വന്ന കുടുംബം യാത്ര ചെയ്ത കാറിൽനിന്നും മൊബൈൽ ഫോണുകൾ കവർച്ച ചെയ്ത കേസ്, കൊച്ചി മറൈൻ ഡ്രൈവിൽനിന്നും ബാഗ് കവർന്ന കേസ് തുടങ്ങിയ കേസുകൾ ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇയാളിൽനിന്നും മോഷണ മുതലുകൾ കണ്ടെത്തിയിട്ടുണ്ട്. ജനീഷിനെതിരെ ഫോർട്ട് പൊലീസ് സ്റ്റേഷൻ, അടിമാലി, കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ, ആലപ്പുഴ, എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനുകൾ, തമിഴ്നാട്ടിലെ വിവിധ റെയിൽവേ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ട് കൺേട്രാൾ റൂം അസിസ്റ്റൻറ് കമീഷണർ വി. സുരേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ തമ്പാനൂർ എസ്.ഐ സമ്പത്ത് കെ. എൽ ഷാഡോ ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് ജനീഷിനെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.