ബി.എസ്​.എൻ.എൽ ജീവനക്കാരും ഓഫിസർമാരും പ്രതിഷേധ പ്രകടനം നടത്തി

തിരുവനന്തപുരം: ബി.എസ്.എൻ.എൽ ജീവനക്കാർക്കും ഓഫിസർമാർക്കും ശമ്പളപരിഷ്കരണം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിലും ബി.എസ്.എൻ.എലി​െൻറ ഭാവിവികസനം അട്ടിമറിക്കാനും സ്വകാര്യവത്രിക്കാനും ലക്ഷ്യമിട്ട് ടവർ കമ്പനി രൂപവത്കരിക്കാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ച് ജീവനക്കാരും ഓഫിസർമാരും ബി.എസ്.എൻ.എൽ ഓഫിസുകൾക്ക് മുമ്പിൽ പ്രതിഷേധപ്രകടനം നടത്തി. തിരുവനന്തപുരം ചീഫ് ജനറൽ മാനേജർ ഓഫിസിന് മുന്നിൽ വനിതകളടക്കം നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. പ്രകടനത്തിനുശേഷം നടന്ന യോഗം എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ.ഇ.യു ജില്ല സെക്രട്ടറി ആർ.എസ്. ബിന്നി സ്വാഗതം പറഞ്ഞു. എസ്.എൻ.ഇ.എ ജില്ല സെക്രട്ടറി ഡോ. വി.ജി. സാബു അധ്യക്ഷത വഹിച്ചു. എസ്.എൻ.ഇ.എ സംസ്ഥാന സെക്രട്ടറി ടി. സന്തോഷ് കുമാർ, എ.ഐ.ബി.എസ്.എൻ.എൽ.ഇ.എ സംസ്ഥാന സെക്രട്ടറി വി. ഷാജി, എഫ്.എൻ.ടി.ഒ ജില്ല സെക്രട്ടറി ലാൽകുമാർ, സേവ ബി.എസ്.എൻ.എൽ സംസ്ഥാന സെക്രട്ടറി ബി. സുശീലൻ, എ.ഐ.ജി.ഇ.ടി.ഒ.എ സംസ്ഥാന സെക്രട്ടറി എസ്. സഹീർ, എസ്.എൻ.ഇ.എ നേതാവ് സുനിൽ, ബിജു രാഘവൻ എന്നിവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.