തിരുവനന്തപുരം: തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ വീട്ടിൽ മോഷണം നടത്തിയ നേപ്പാൾ സ്വദേശി പിടിയിൽ. നേപ്പാൾ മഹീന്ദ്ര നഗർ താലൂക്കിൽ കാഞ്ചൻപുർ വില്ലേജിൽ ആറാം വാർഡിൽ ജിൽവില സ്കൂളിന് സമീപം താമസിക്കുന്ന പ്രേം ബഹദൂറിെൻറ മകൻ സുരേഷ് ബിസ്ത് (25) ആണ് അറസ്റ്റിലായത്. വീടിെൻറ വാതിൽ തുറന്ന് അകത്ത് കയറി അലമാരയിൽ ഇരുന്ന മൊബൈൽ ഫോണും എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് വീട്ടുകാർ ബഹളംവെക്കുകയും നാട്ടുകാർ ചേർന്ന് പ്രതിയെ പിടിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യംചെയ്തതിൽ നഗരത്തിലെ ഒരു ഹോട്ടലിൽ ജോലിചെയ്തിരുെന്നന്നും കൃത്യമായ അഡ്രസോ ആധാർ കാർഡോ വോട്ടർ െഎ.ഡി കാർേഡാ ഇല്ലായിരുന്നു. നഗരത്തിൽ നടന്ന മോഷണങ്ങളിൽ ഹോട്ടൽ തൊഴിലാളിയായ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തി വരികയാണെന്ന് തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പൃഥിരാജ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.