വിഴിഞ്ഞം: തുറമുഖ നിർമാണത്തോടനുബന്ധിച്ച് തൊഴിൽ നഷ്ടപ്പെട്ട കരമടി തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് ഉത്തരവിറക്കിയതായി വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനി വിസിലിെൻറ എം.ഡി അറിയിച്ചു. ഇതിെൻറ പ്രയോജനം 142 തൊഴിലാളികൾക്കും 36 പെൻഷൻകാർക്കും ലഭിക്കും. വർധിപ്പിച്ച തുക വിതരണം ചെയ്യുന്നതിനു നടപടികൾ സ്വീകരിച്ചതായും സി.ഇ.ഒ ഡോ. ജയകുമാർ അറിയിച്ചു. വിഴിഞ്ഞം -കോട്ടപ്പുറം പ്രദേശത്തെ തൊഴിൽ നഷ്ടപ്പെട്ട കരമടി മത്സ്യബന്ധന തൊഴിലാളികൾക്കു നഷ്ടപരിഹാര തുക വർധിപ്പിച്ചു നൽകാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്. ഓരോ തൊഴിലാളികൾക്കും 5,60,000 രൂപയും പെൻഷൻകാർക്ക് 5,09,600 രൂപയുമാണ് വർധിപ്പിച്ചു നൽകാൻ സർക്കാർ ഉത്തരവായത്. താൽക്കാലികമായി തൊഴിൽ നഷ്ടപ്പെട്ടവർ എന്നനിലയിൽനിന്ന് മാറി സ്ഥിരമായി തൊഴിൽ നഷ്ടപ്പെട്ടവർ എന്ന് കണക്കാക്കണമെന്ന കരമടി മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെ തുടർന്നാണ് ഉയർന്ന നഷ്ടപരിഹാരം നൽകുന്നത്. നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന പരാതി സംബന്ധിച്ച അന്വേഷണവും രേഖകളുടെ പരിശോധനയും ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ മുഖാന്തരം നടന്നു വരുന്നതായി സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.