കപ്പലിടിച്ചുള്ള അപകടം: ഐ.എസ്.ആർ.ഒക്ക് നൽകിയ പദ്ധതി നടപ്പാക്കണമെന്ന് കോസ്​റ്റൽവ‍്യൂ കോഒാഡിനേഷൻ

വലിയതുറ: കപ്പലിടിച്ചുള്ള ദുരന്തം ഒഴിവാക്കാൻ ഐ.എസ്.ആർ.ഒക്ക് സംസ്ഥാന സർക്കാർ നൽകിയ പദ്ധതി നടപ്പാക്കണമെന്ന് കോസ്റ്റൽവ‍്യൂ കോഒാഡിനേഷൻ. കപ്പൽ ചാല്‍ വിട്ട് പായുന്ന കപ്പലുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിരന്തരം ഭീഷണിയാകുന്ന സാഹചര‍്യത്തിൽ നാവികപാതയിലൂടെ പോകുന്ന കപ്പലുകളെ തിരിച്ചറിയാനും മത്സ‍്യത്തൊഴിലാളികൾക്ക് രാത്രിയും പകലും കപ്പൽപാതയിലൂടെ ദിശ മനസ്സിലാക്കാൻ ഉതകുന്നതുമായ നൂതനസാങ്കേതികവിദ‍്യ വികസിപ്പിച്ച് നിരീക്ഷണ സംവിധാനം ഒരുക്കാനാണ് സംസ്ഥാനസർക്കാർ എ.എസ്.ആർ.ഒക്ക് കരാർ നൽകിയത്. മത്സ‍്യത്തൊഴിലാളികൾ കപ്പൽപാതക്ക് സമീപത്ത് പോകാറിെല്ലങ്കിലും അംഗീകൃത കപ്പൽ ചാലിലൂടെ സഞ്ചരിക്കാതെ തീരക്കടലിലേക്ക് കയറിവരുന്ന കപ്പലുകളാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. ഇത്തരം അപകടങ്ങൾപെടുന്ന ജീവനുകൾ പലപ്പോഴും കടലിൽ പൊലിയാറാണ് പതിവ്. ഭാഗ്യംകൊണ്ട് ജീവൻ തിരിച്ചുകിട്ടിയാൽതന്നെ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വള്ളങ്ങൾ തകർന്നിരിക്കും. വള്ളങ്ങള്‍ തകരുന്നതോടെ ഉപജീവനത്തിന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാവുകയാണ്. മാസങ്ങൾക്കുമുമ്പ് വിഴിഞ്ഞം ഭാഗത്ത് മത്സ്യത്തൊഴിലാളികളുടെ വള്ളത്തെ ഇടിച്ചുമറിച്ച് കടന്നുകളഞ്ഞ കപ്പല്‍ തേടി കോസ്റ്റൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബേപ്പൂരിൽ വീണ്ടും കപ്പൽ ഇടിച്ച് നാല് ജീവൻ പൊലിഞ്ഞത്. അപകടമുണ്ടാക്കുന്ന കപ്പലുകളെ പിന്നീട് കണ്ടെത്താന്‍ പലപ്പോഴും പ്രയാസകരമാണ്. വിദേശകപ്പലുകളാണെങ്കില്‍ അതിര്‍ത്തി കടന്നാല്‍ ഇവർക്കെതിരെ നടപടിയെടുക്കാന്‍ കഴിയാറുമില്ല. തലസ്ഥാന ജില്ലയുടെ പുറംകടല്‍ വഴി ദിവസവും കടന്നുപോകുന്നത് അഞ്ഞൂറോളം കപ്പലുകളാണ്. തീരത്തുനിന്ന് 12 മുതല്‍ 20 നോട്ടിക്കല്‍ മൈല്‍വരെ അകലെയുള്ള അംഗീകൃത കപ്പല്‍ ചാലുകളിലൂടെ പോകാതെ തീരക്കടലിലേക്ക് കയറിവരുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.