വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത കുട്ടി​െയ പീഡിപ്പിച്ചയാൾ പിടിയിൽ

ബാലരാമപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ. ബാലരാമപുരം അന്തിയൂരിൽ കോട്ടുകാൽ ചാവടിനട വലിയവിള പുത്തൻവീട്ടിൽ സുമേഷ് (27) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വിനോദസഞ്ചാരമേഖലകളിൽ കറങ്ങി പീഡിപ്പിച്ചുവരുകയായിരുന്നു ഇയാൾ. വിവാഹിതനായ സുമേഷ് അവിവാഹിതനാണെന്ന് പറഞ്ഞാണ് പെൺകുട്ടിയുമായി ചങ്ങാത്തത്തിലായത്. തുടർന്ന് കന്യാകുമാരി, പൊന്മുടി എന്നിവിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സതേടിയപ്പോൾ പൊലീസിന് വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. നെയ്യാറ്റിൻകര സി.ഐ അരുൺ, എസ്.ഐ ജലാലുദ്ദീൻ, എ.എസ്.ഐ സാബു, സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.