മഹല്ല് വിദ്യാർഥി സംഗമം സംഘടിപ്പിച്ചു

ബാലരാമപുരം: സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷ‍​െൻറ (എസ്.ഐ. ഒ) നേതൃത്വത്തിൽ ബാലരാമപുരം എ.ആർ.ആർ പബ്ലിക് സ്കൂളിൽ മഹല്ല് വിദ്യാർഥി സംഗമം നടത്തി. വിശ്വാസം അഭിമാനമാണ്, സാഹോദര്യം പ്രതിരോധമാണ് എന്ന പ്രമേയത്തിൽ ദക്ഷിണ കേരള സമ്മേളനത്തിന് മുന്നോടിയായാണ് വിദ്യാർഥി സംഗമം സംഘടിപ്പിച്ചത്. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സൗത്ത് ഏരിയ പ്രസിഡൻറ് അബ്ദുല്ല അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് ഹസൻ നസീഫ്, ബാലരാമപുരം ടൗൺ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എസ്. കമാലുദ്ദീൻ, സെക്രട്ടറി എം. ഹാജ, കേരള യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പ്രഫസർ നൗഷാദ് അഞ്ചുവന്നം, ഹയർ സെക്കൻഡറി അധ്യാപകൻ സെയ്യദലി. ബി, എം.എസ്.എസ് ബാലരാമപുരം പ്രസിഡൻറ്, എം. അയ്യൂബ്ഖാൻ എന്നിവർ സംസാരിച്ചു. ബാലരാമപുരം യൂനിറ്റ് പ്രസിഡൻറ് ഫയാസ് സ്വാഗതം മുഹമ്മദ് ഇബ്രാഹിം നന്ദിയും പറഞ്ഞു. ശ്യാമുൽ അമീൻ ഖിറാഅത്ത് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.