Posted On
date_range Updated On
date_range ഉമയനല്ലൂരിൽ താജ്മഹൽ ശിൽപം ഉയരും
െകാല്ലം: 'താജ്മഹൽ നമ്മുടെ അഭിമാനം, ചരിത്രവും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുക' മുദ്രാവാക്യങ്ങളുയർത്തി പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന പ്രചാരണത്തിെൻറ ഭാഗമായി ഡിസംബർ 27ന് ശിൽപിയും ചിത്രകാരനുമായ ബിജു ചക്കുവരയ്ക്കൽ കൊല്ലം ഉമയനല്ലൂർ ജങ്ഷനിൽ താജ്മഹൽ ശിൽപം തീർക്കും. രാവിലെ ആരംഭിക്കുന്ന ശിൽപ നിർമാണം വൈകീട്ട് അവസാനിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുൻ എം.പി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കലാസാഹിത്യ സംഘം കൊട്ടിയം ഏരിയ കമ്മിറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.