ചാലക്കുടി: കാൽനൂറ്റാണ്ടത്തെ കോടശ്ശേരി പഞ്ചായത്തുകാരുടെ കാത്തിരിപ്പിനൊടുവിൽ പീലാര്‍മുഴി ചെറുകിട ജലസേചന പദ്ധതി പൂർത്തിയാകുന്നു. ജൂലൈ 15നകം പൂര്‍ത്തീകരിക്കാന്‍ തിരക്കിട്ട ശ്രമം നടക്കുകയാണ്. 20ന് പീലാര്‍മുഴി പദ്ധതി കമീഷന്‍ ചെയ്‌തേക്കും. പദ്ധതിയുടെ വൈദ്യുതീകരണം മാത്രമാണ് ഇനി തീരാനുള്ളത്. ഇത് എത്രയും വേഗം തീര്‍ക്കണമെന്ന് മന്ത്രി മാത്യു ടി. തോമസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതിയുടെ പൂര്‍ത്തീകരണം സംബന്ധിച്ച് തിരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നിരുന്നു. 20ന് പീലാര്‍മുഴി ഉദ്ഘാടനം ചെയ്യുമെന്ന് യോഗത്തില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു. കോടശേരി പഞ്ചായത്തിലെ ഏഴുമുതല്‍ പത്ത് വരെയുള്ള വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ആയിരം ഏക്കര്‍ ഭൂമിയിലേക്ക് ജലസേചനത്തിനാണ് പദ്ധതി. 2,000 കുടുംബങ്ങള്‍ക്കാണ് ഇതിെൻറ പ്രയോജനം ലഭിക്കുക. ജലത്തിനായി കോടശ്ശേരി പഞ്ചായത്തിെൻറ കിഴക്കുഭാഗത്തെ പ്രദേശങ്ങള്‍ കനാലിനെയും പടിഞ്ഞാറുഭാഗത്തെ പ്രദേശങ്ങള്‍ ബോര്‍വെല്ലിനെയുമാണ് ആശ്രയിക്കുന്നത്. എന്നാല്‍ വേനലാകുമ്പോള്‍ കൃഷിക്ക് മാത്രമല്ല കുടിവെള്ളത്തിനും പലയിടങ്ങളില്‍ കടുത്ത ക്ഷാമം അനുഭവപ്പെടാറുണ്ട്. ഇതിന് പരിഹാരമായാണ് പീലാര്‍മുഴി ഇറിഗേഷന്‍ പദ്ധതി ആരംഭിക്കുന്നത്. ടി.എം. ജേക്കബ് ജലസേചന മന്ത്രിയായ കാലത്ത് ഈ പദ്ധതിയുടെ പ്രഖ്യാപനം നടന്നിരുന്നുവെങ്കിലും തുക വകയിരുത്തിയിരുന്നില്ല. ബി.ഡി. ദേവസി എം.എല്‍.എയുടെ ശ്രമഫലമായാണ് പദ്ധതി മുന്നോട്ട് നീങ്ങിയത്. പീലാര്‍മുഴി വിവിധോദേശ പദ്ധതിക്ക് 2013ലാണ് ഭരണാനുമതി ലഭിച്ചത്. 3.10കോടി രൂപയുടെ സാങ്കേതിക അനുമതി ഇറിഗേഷന്‍ ചീഫ് എൻജിനീയറില്‍നിന്ന് ലഭിച്ചു. പദ്ധതിക്ക് ആവശ്യമായ ജലം പീലാര്‍മുഴിയിലെ കുളത്തില്‍നിന്നാണ് പമ്പ് ചെയ്യുക. 300 അടി ഉയരത്തിലേക്ക് വെള്ളം എത്തിക്കുന്നതിനായി ആദ്യഘട്ടത്തില്‍ 100 എച്ച്.പിയുടെ നാല് മോട്ടോറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി രണ്ട് പമ്പ് ഹൗസുകളും രണ്ട് ടാങ്കുകളും ഉണ്ട്. 2,000 ഘനമീറ്റര്‍ വെള്ളം സംഭരണ ശേഷിയുള്ള കുളത്തിലേക്ക് ജലവിതാനം നിലനിര്‍ത്തുന്നതിനായി സമീപത്തെ കപ്പത്തോട്ടില്‍ ക്രോസ്ബാര്‍ നിര്‍മിച്ച് കുളത്തിലേക്ക് വെള്ളം കടത്തിവിടുന്നതുള്‍പ്പെടെ പദ്ധതിയുടെ പണികള്‍ നേരത്തെ പൂര്‍ത്തിയായി. പദ്ധതിക്ക് വേണ്ട 73 സെൻറ് സ്ഥലം കോടശ്ശേരി പഞ്ചായത്തിെൻറ നേതൃത്വത്തിലാണ് ഏറ്റെടുത്ത് ജലസേചന വകുപ്പിന് വിട്ടുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.