കലാമണ്ഡലം ജോൺ ഇറ്റലിയിലെ നടന്മാർക്ക് കഥകളി കാണിച്ചുകൊടുക്കുന്നു
ചെറുതുരുത്തി: കഥകളിയിൽ മൂന്നു വർഷത്തെ അതികഠിനമായ പഠനശേഷം അരങ്ങേറ്റം കുറിക്കാൻ കേരളത്തിൽ എത്തിയിരിക്കുകയാണ് ഇറ്റലിയിലെ മൂന്ന് നടന്മാർ. ചെറുതുരുത്തി കലാ തരംഗിണി സ്കൂൾ ഡയറക്ടറും അധ്യാപകനുമായ കലാമണ്ഡലം ജോൺ ആണ് ഇവരെ പഠിപ്പിച്ചത്. ഏപ്രിൽ അഞ്ചിന് അരങ്ങേറ്റം കുറിക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് ഇവർ.
2023ലാണ് കഥകളിയുടെ ആദ്യപാഠം ഇറ്റലിയിലെത്തി കലാമണ്ഡലം ജോൺ പഠിപ്പിച്ചത്. മൂന്ന് വർഷത്തോളം ജോൺ അവിടെനിന്ന് പഠിപ്പിച്ചു. കല്യാണസൗഗന്ധികം കഥകളിയിൽ ഭീമനായി ഡ്രാമ തിയറ്റർ നടന്മാരായ റുബെൻ മാനെന്റി, ഹനുമാനായി അല സ്റ്റൻ ഡ്രോ റിഗോലെറ്റി, പാഞ്ചാലിയായി സിമോൺ നോറീസ് എന്നിവരാണ് വേഷമിടുന്നത്. ഒരു മാസത്തോളമായി ഇവർ ചെറുതുരുത്തിയിൽ രാപ്പകലില്ലാതെ പരിശീലനത്തിലാണ്.
1978ൽ ഇറ്റലിയിലെ ഡ്രാമ സ്കൂളിലെ വിദ്യാർഥികൾ കലാമണ്ഡലത്തിലെത്തി കഥകളി അഭ്യസിച്ചിരുന്നു. അന്ന് കലാമണ്ഡലം ജോൺ ആണ് പഠിപ്പിച്ചിരുന്നത്. 1981ൽ ജോൺ ഇറ്റലിയിലെത്തി വേറെ വിദ്യാർഥികളെ പഠിപ്പിച്ചിരുന്നു. ആ പഠനമികവിന്റെ ഭാഗമായാണ് വീണ്ടും മൂന്ന് വിദ്യാർഥികൾ കഥകളി പഠിക്കാൻ സമീപിച്ചതെന്നും ഇതിൽ വളരെയധികം സന്തോഷമുണ്ടെന്നും കലാമണ്ഡലം ജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.