തൃ​ശൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ​ൻ ജെ. ​പ​ല്ല​ൻ അ​യ്യ​ന്തോ​ളി​ൽ ന​ട​ത്തി​യ പ​ര്യ​ട​നം, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ തൃ​ശൂ​ർ

ന​ഗ​ര​ത്തി​ൽ ന​ട​ന്ന ഓ​ട്ടോ​റി​ക്ഷ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത

ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം

അ​ങ്കം മു​റു​കി; വ​ട​ക്കും​നാ​ഥ​ന്റെ മ​ണ്ണ് ആ​ര് പി​ടി​ക്കും?

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര​ത്തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് തൃ​ശൂ​ർ. മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ ഇ​ട​തും പി​ടി​ച്ചെ​ടു​ക്കാ​ൻ യു.​ഡി.​എ​ഫും എ​ൻ.​ഡി.​എ​യും സ​ർ​വ അ​ട​വു​ക​ളു​മാ​യി ക​ച്ച​മു​റു​ക്കി രം​ഗ​ത്തു​ണ്ട്. എ​ൽ.​ഡി.​എ​ഫി​ന് വേ​ണ്ടി ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​നും യു.​ഡി.​എ​ഫി​ന് വേ​ണ്ടി രാ​ജ​ൻ ജെ. ​പ​ല്ല​നും എ​ൻ.​ഡി.​എ​ക്ക് വേ​ണ്ടി പ​ത്മ​ജ വേ​ണു​ഗോ​പാ​ലു​മാ​ണ് അ​ങ്ക​ത്തി​നു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വി​ജ​യ​ത്തി​ന്റെ പൊ​ൻ​തൂ​വ​ലു​മാ​യി​ട്ടാ​ണ് എ​ൽ.​ഡി.​എ​ഫ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞ​ടു​പ്പി​ന്റെ ക​ണ​ക്കു​ക​ളി​ലാ​ണ് ബി.​ജെ.​പി പ്ര​തീ​ക്ഷ. ക്രൈ​സ്ത​വ​സ​ഭ​യു​ടെ നി​ല​പാ​ടും ചാ​യ്‍വും ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് യു.​ഡി.​എ​ഫി​ന്റെ ക​ണ​ക്കു​കൂ​ട്ട​ൽ. യു.​ഡി.​എ​ഫും എ​ൻ.​ഡി.​എ​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

കോ​ർ​പ​റേ​ഷ​നി​ൽ മേ​യ​റാ​യും പ്ര​തി​പ​ക്ഷ നേ​താ​വാ​യും രാ​ഷ്ട്രീ​യം ഉ​ള്ളം​കൈ​യി​ലി​ട്ട് അ​മ്മാ​ന​മാ​ടി​യ നേ​താ​വാ​ണ് രാ​ജ​ൻ ജെ. ​പ​ല്ല​ൻ. കോ​ർ​പ​റേ​ഷ​ൻ രൂ​പ​വ​ത്ക​രി​ച്ച കാ​ലം മു​ത​ൽ 25 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി അ​ദ്ദേ​ഹം കൗ​ൺ​സി​ല​റാ​യി. അ​തി​ൽ ര​ണ്ടു​വ​ർ​ഷം മേ​യ​റു​മാ​യി. കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ൾ മാ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ഒ​രി​ട​ത്തും പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. മ​ണ്ഡ​ല​ത്തി​ലെ പൗ​ര​പ്ര​മു​ഖ​രെ​യെ​ല്ലാം അ​ദ്ദേ​ഹം നേ​ര​ത്തെ ക​ണ്ട് സ​ഹാ​യം തേ​ടി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം യു.​ഡി.​എ​ഫി​ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ര​ണ്ടു ത​വ​ണ നി​യ​മ​സ​ഭ മ​ണ്ഡ​ല​വും കൈ​വി​ട്ടു. ഇ​പ്പോ​ൾ കോ​ർ​പ​റേ​ഷ​ൻ യു.​ഡി.​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു അ​തു​കൊ​ണ്ടു​ത​ന്നെ നി​യ​മ​സ​ഭ മ​ണ്ഡ​ല​വും തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് രാ​ജ​ൻ ജെ. ​പ​ല്ല​ൻ. സ​ർ​ക്കാ​ർ വി​ക​സ​നം പൊ​ള്ള​യാ​ണെ​ന്നും തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷം ഒ​രു നേ​ട്ട​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് രാ​ജ​ൻ പ​ല്ല​ൻ പ​റ​യു​ന്ന​ത്. മേ​യ​ർ ഭ​ര​ണ​കാ​ല​ത്ത് താ​ൻ ചെ​യ്ത‌ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് പോ​രാ​ട്ടം. ഏ​റ്റ​വും അ​വ​സാ​ന​മാ​ണ് രാ​ജ​ൻ ജെ. ​പ​ല്ല​ൻ എ​ത്തി​യ​തെ​ങ്കി​ലും വേ​ഗ​ത്തി​ൽ ക​ളം​നി​റ​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ല്‍ എ​ല്‍.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ദു​ര്‍ഭ​ര​ണ​ത്തി​നെ​തി​രെ രാ​ജ​ന്‍ ജെ. ​പ​ല്ല​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളാ​ണ് യു.​ഡി.​എ​ഫി​ന്റെ കോ​ര്‍പ​റേ​ഷ​നി​ലെ തി​രി​ച്ചു​വ​ര​വി​ന് സ​ഹാ​യി​ച്ച​ത്.

സ​ജീ​വ രാ​ഷ്ട്രീ​യ​ക്കാ​ര​ന​ല്ല എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ക​വി ആ​ല​​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ. സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യും മൂ​ന്നാം വ​ട്ടം ഭ​ര​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യു​മാ​ണ് ആ​ല​ങ്കോ​ട് ലീ​ലാ കൃ​ഷ്‌​ണ​ന്റെ പ്ര​ചാ​ര​ണം. ക​വി​ത ചൊ​ല്ലി​യും മാ​ന​വ മൈ​ത്രി പ്ര​സം​ഗി​ച്ചും ഇ​ട​ത് വേ​ദി​ക​ളി​ൽ വ​ലി​യ ആ​വേ​ശ​മാ​യി മാ​റി​യി​ട്ടു​ണ്ട് അ​ദ്ദേ​ഹം. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യ​ട​ക്കം പോ​രാ​ട്ട​ത്തി​ൽ എ​ടു​ത്തു കാ​ണി​ക്കു​ന്നു​ണ്ട്. ഏ​തു വ​മ്പ​നെ​യും നേ​രി​ടാ​ൻ ത​നി​ക്ക് ക​ഴി​വു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

2021ൽ ​തൃ​ശൂ​രി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യും കെ. ​ക​രു​ണാ​ക​ര​ന്റെ മ​ക​ളു​മാ​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ലാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. തൃ​ശൂ​രി​ൽ ആ​ദ്യം താ​മ​ര വി​രി​യി​ച്ച സു​രേ​ഷ് ഗോ​പി​യെ​പ്പോ​ലെ നി​യ​മ​സ​ഭ​യി​ലേ​ക്കും ഒ​ന്നെ​ടു​ക്ക​ണ​മെ​ന്ന മോ​ഹ​ത്തി​ലാ​ണ് പ​ത്മ​ജ. അ​തി​ന് ആ​ക്കം കൂ​ട്ടാ​ൻ സാ​ക്ഷാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തൃ​ശൂ​രി​ൽ റോ​ഡ് ഷോ​ക്ക് എ​ത്തി. ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ തൃ​ശൂ​രി​ന് ബാ​ധ്യ​ത​യാ​ണെ​ന്നും വി​ക​സ​ന​ത്തി​ന് ദേ​ശീ​യ ന​യ​വും പ​രി​പാ​ടി​ക​ളും ആ​വ​ശ്യ​മാ​യ​തി​നാ​ൽ താ​മ​ര വി​രി​യി​ക്കു​മെ​ന്നാ​ണ് പ​ത്മ​ജ​യു​ടെ പ്ര​ഖ്യാ​പ​നം. മാ​റാ​ത്ത​ത് മാ​റ്റാ​ൻ ഉ​റ​ച്ചു ത​ന്നെ​യാ​ണ് ത​ന്റെ സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്ന് പ​ത്മ​ജ പ​റ​യു​ന്നു. ഇ​തു​വ​രെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ല്ലാം പ​ത്മ​ജ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ പ​രാ​ജ​യ​പ്പെ​ടി​ല്ലെ​ന്ന് വി​ശ്വാ​സം.

മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും തൃ​ശൂ​രി​ൽ വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ട്. അ​തി​നാ​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ 40 ഡി​വി​ഷ​നു​ക​ളി​ൽ 24ലും ​യു.​ഡി.​എ​ഫാ​ണ് വി​ജ​യി​ച്ച​ത്. ഒ​മ്പ​തി​ട​ത്ത് എ​ൽ.​ഡി.​എ​ഫും ഏ​ഴി​ട​ത്ത് എ​ൻ.​ഡി.​എ​യും ജ​യി​ച്ചു. മൂ​ന്ന് മാ​സം മു​മ്പ് നേ​ടി​യ കോ​ർ​പ​റേ​ഷ​നി​ലെ വി​ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു.​ഡി.​എ​ഫ്. 2011 മു​ത​ൽ എ​ൽ.​ഡി.​എ​ഫി​ൽ സി.​പി.​ഐ​ക്കാ​യി നീ​ക്കി​വെ​ച്ച മ​ണ്ഡ​ല​മാ​ണി​ത്. 2016ൽ ​വി.​എ​സ്. സു​നി​ൽ​കു​മാ​റാ​ണ് തൃ​ശൂ​രി​നെ വീ​ണ്ടും ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് ചേ​ർ​ത്തു​വെ​ച്ച​ത്. 2021ൽ ​പി​ൻ​ഗാ​മി​യാ​യി വ​ന്ന പി. ​ബാ​ല​ച​ന്ദ്ര​ൻ 946 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും ല​ഭി​ച്ച വി​ജ​യം അ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഡ​റു​ടെ മ​ക​ളെ​ന്ന പ​രി​ഗ​ണ​ന​യും പ​ത്മ​ജ​ക്ക് തു​ണ​യാ​കു​മെ​ന്നാ​ണ് ബി.​ജെ.​പി പ്ര​തീ​ക്ഷ.

Tags:    
News Summary - who will hold the land of Vadakkumnathan in Assembly Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.